കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊവിഡ് വർധിച്ചതിന്റെ ബഹുമതി ആർക്ക്? സർക്കാരിനെതിരെ ആഞ്ഞടിച്ച് ബ്രഹ്മണ്യൻ സ്വാമി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്ത് 2020 ഏപ്രിൽ 10ഓടെ 100,000 ലക്ഷത്തിലെത്തുകയും നവംബറോടെ 10, 000 ലേക്ക് എത്തുകയും ചെയ്തു. ഇതിന്റെ ക്രെഡിറ്റ് അന്ധ് ഭക്തർക്കോ അതോ ഗന്ധ് ഭക്തർക്കോ? എന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇപ്പോൾ ആരാണ് ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയെന്നും സ്വാമി ചോദിക്കുന്നു.

ഇന്ധന വില വർധിച്ചെങ്കിലും കേന്ദ്ര വിഹിതത്തിൽ വർധനവില്ല; ധർമ്മ സങ്കടത്തിലെന്ന് നിർമല സീതാരാമൻഇന്ധന വില വർധിച്ചെങ്കിലും കേന്ദ്ര വിഹിതത്തിൽ വർധനവില്ല; ധർമ്മ സങ്കടത്തിലെന്ന് നിർമല സീതാരാമൻ

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,163 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,52,445 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് 25 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണം 11,776 ലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.
ഇന്ന് കുറഞ്ഞത് 5,263 വീണ്ടെടുക്കലുകളാണ് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 68,052 ആയി. മുംബൈയിൽ രോഗമുക്തി നിരക്ക് നിലവിൽ 82 ശതമാനമാണ്.

subramanian-swamy1-

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,074 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു മഹാരാഷ്ട്രയിലാണ് ഒരു ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദിനത്തിൽ ഏറ്റവുമധികം വർദ്ധനവ് രേഖപ്പെടുത്തി. 222 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പൂനെ ജില്ലയിൽ ഏകദേശം 12,472 കേസുകൾ റിപ്പോർട്ട് ചെയ്തുിട്ടുണ്ട്.

കേസ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ, വാരാന്ത്യങ്ങളിൽ വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 വരെ കർശനമായ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം നാളെ പ്രാബല്യത്തിൽ വരുന്ന നിയമങ്ങളിൽ രാത്രി 8 മുതൽ രാവിലെ 7 വരെ കർഫ്യൂവും ഉൾപ്പെടുന്നുണ്ട്. ആളുകളുടെ കൂടിച്ചേരലിന് വിലക്ക് ഏർപ്പെടുത്തിയതിന് പുറമേ മാളുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടുകയും ചെയ്തു. എന്നാൽ ഹോം ഡെലിവറിയും അവശ്യ സേവനങ്ങളും അനുവദിക്കും.

English summary
BJP leader Subrahmanyan Swami about hike in Coronavirus cases in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X