ബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയം
മുംബൈ: ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നാലില്‍ നിന്ന് ഭരണത്തിലേക്ക് കുതിക്കുന്നു എന്നാണ് ആദ്യ വിവരങ്ങള്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്ത മറിച്ചാണ്. ബിജെപിക്ക് തിരിച്ചടിയാണ് അവിടെ ലഭിച്ചിരിക്കുന്നത്. ശക്തി കേന്ദ്രങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. മഹാ അഘാഡി സഖ്യം ഒരുമിച്ച് നിന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

വഴിപിരിയാതെ ഭരണസഖ്യം
മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത് മഹാ അഘാഡി സഖ്യമാണ്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരാണ് സഖ്യത്തിലുള്ളത്. ഭിന്ന നിലപാടുള്ള പാര്‍ട്ടികളുടെ സഖ്യം അധികകാലം മുന്നോട്ട് പോകില്ലെന്നാണ് ബിജെപി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സഖ്യം ഒരുമിച്ച് നിന്ന് ബിജെപിക്ക് കൂടുതല്‍ തിരിച്ചടി നല്‍കുന്നത് തുടരുകയാണ്.

തിരഞ്ഞെടുപ്പ് ആറ് സീറ്റിലേക്ക്
മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആറ് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. നാലിടത്ത് മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സ്വതന്ത്രനും ജയിച്ചു. ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ബിജെപി സീറ്റുകളില്‍ ജയിച്ചത് കോണ്‍ഗ്രസ്
നാഗ്പൂര്‍, പൂനെ സീറ്റുകളില്‍ ബിജെപി തോറ്റു. രണ്ടും ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇവിടെ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്. അതേസമയം, ഔറംഗാബാദ്, മറാത്ത വാഡ സീറ്റുകളില്‍ എന്‍സിപിയും ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്.

ഗഡ്കരിയുടെ തട്ടകം നഷ്ടമായി
കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി മഹാരാഷ്ട്ര മന്ത്രിയായിരുന്നു. അദ്ദേഹം ആദ്യമായി മഹാരാഷ്ട്ര മന്ത്രിസഭയിലെത്തിയത് നാഗ്പൂരില്‍ നിന്ന് നിയമസഭാ കൗണ്‍സിലിലേക്ക് ജയിച്ചുകൊണ്ടാണ്. ആര്‍എസ്എസ് ദേശീയ ആസ്ഥാനമുള്ള സ്ഥലമാണ് നാഗ്പൂര്‍. ഇവിടെ ബിജെപി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
Recommended Video

ബിജെപി ശക്തര്‍, പക്ഷേ...
മഹാരാഷ്ട്രയിലെ പാര്‍ട്ടികളില്‍ ശക്തര്‍ ബിജെപിയാണ്. കൂടുതല്‍ വോട്ട് വിഹിതമുള്ളതും ബിജെപിക്കാണ്. എന്നാല്‍ രണ്ട് മുതല്‍ നാല് വരെയുള്ള മറ്റു മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നിന്നതോടെ ബിജെപി പരാജയപ്പെടുകയായിരുന്നു. ധുലെ നന്ദുര്‍ബാറില്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. ശിവസേനയുമായുള്ള സഖ്യം പിരിഞ്ഞതാണ് ബിജെപിക്ക് തിരിച്ചടിയായത്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ











Click it and Unblock the Notifications