കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജി അഴിമതിയുടെ രാജ്ഞിയെന്ന് ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി തുറന്ന പോരിന്. അഴിമതിയുടെ രാജ്ഞി എന്ന് വിളിച്ചാണ് ബി ജെ പി മമതയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്. ശാരദ അഴിമതിക്കേസ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആയിരിക്കും എന്നും ബി ജെ പി പറയുന്നു. പാര്‍ട്ടി വൈസ് പ്രസിഡണ്ട് മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് മമതയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

മമത ബാനര്‍ജിയോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് നടന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരായ അവരുടെ പോരാട്ടത്തെയും തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഭരണത്തിലേറി മൂന്ന് വര്‍ഷം കൊണ്ട് അവര്‍ ആകെ മാറി. വിപ്ലവത്തിന്റെ പുത്രി എന്നിടത്തുനിന്നും അഴിമതിയുടെ രാജ്ഞി എന്ന നിലയിലാണ് ഇപ്പോള്‍ മമത ബാനര്‍ജിയുടെ സ്ഥിതി.

mamata

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി ബി ഐ ശാരദ അഴിമതിക്കേസ് അന്വേഷിക്കുന്നത്. ഇതില്‍ രാഷ്ട്രീയം ഒന്നുമില്ല - കേന്ദ്രസര്‍ക്കാര്‍ കേസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന മമതയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് നഖ്‌വി പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ ബി ജെ പിയും മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് നഖ്‌വി കൃത്യമായ മറുപടി നല്‍കിയില്ല.

അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല. കഴുത്തോളം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ തെറ്റ് ആര് ചെയ്താലും തെറ്റാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ഇടത് പാര്‍ട്ടികളില്‍ നിന്നും ക്രിമിനലുകള്‍ തൃണമൂലിന്റെ പഴയ പ്രവര്‍ത്തകരെയെല്ലാം ഒതുക്കിയിരിക്കുകയാണ് എന്നും നഖ്‌വി കുറ്റപ്പെടുത്തി.

English summary
BJP Vice President Muktar Abbas Naqvi Monday said the Saradha scam would prove to be the Waterloo for Trinamool Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X