Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൊമ്മി തെറിക്കും; അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ പുകഞ്ഞ് ബിജെപി,ആയുധമാക്കി കോൺഗ്രസ്

ബെംഗളൂരു: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ചില അറ്റകൈ പ്രയോഗങ്ങൾ ദേശീയ നേതൃത്വം നടത്തിയേക്കുമെന്ന തരത്തിലുള്ള ബി ജെ പി എം എൽ എ ബി സുരേഷ് ഗൗഡയുടെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം പകർന്നിട്ടുണ്ട്. ഇതോടെ വിഷയം ആയുധമാക്കുകയാണ് കോൺഗ്രസ്.

1


മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ആഭ്യന്തര തർക്കങ്ങളിലൂടെയാണ് കർണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എ ബി വി പി നേതൃത്വവുമെല്ലാം ബൊമ്മി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബൊമ്മിയെ മുൻനിർത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ദേശീയ നേതൃത്വവും ബൊമ്മിയുടെ പ്രകടനത്തിൽ അതൃപ്തരാണെന്നാണ് സൂചന.

2

2021 ൽ ബി എസ്യെദ്യൂരപ്പയെ രാജിവെപ്പിച്ചതിനെ പിന്നാലെ ഉയർന്ന അതൃപ്തികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യെദ്യൂരപ്പയുടെ വലംകൈ കൂടിയായിരുന്ന ലിഗായത്ത് സമുദായാംഗമായ ബസവരാജ് ബൊമ്മിയെ ബി ജെ പി മുഖ്യമന്ത്രിയാക്കി. യെദ്യൂരപ്പയുടെ കൂടി നിർദ്ദേശത്തെ തുടർന്നായിരുന്നു നിയമനം.അധികാരത്തിലേറിയ പിന്നാലെ ഹിജാബ് വിരുദ്ധ ക്യാമ്പെയ്നും മുസ്ലീങ്ങൾക്കെതിരായ സാമ്പത്തിക ബഹിഷ്കരണവും പാഠപുസ്തകങ്ങളിലെ കാവിവത്കരണം പോലുള്ള വിഷയങ്ങളും കത്തിക്കാൻ ബൊമ്മിക്ക് സാധിച്ചെങ്കിലും ബൊമ്മിയുടെ പ്രകടനത്തിൽ ആർഎസ്എസിന് തൃപ്തിയില്ലത്രേ.

3

ദക്ഷിണേന്ത്യയിൽ ബിജെപി കരുത്തരായ ഏക സംസ്ഥാനത്ത് സംഘപരിവാർ പശ്ചാത്തലമുള്ള നേതാവ് വരണമെന്നതാണ് ആർഎസ്എസ് ആവശ്യം. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, പ്രഹ്ളാദ് ജോഷി, സി ടി രവി എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സംഘപരിവാർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ബൊമ്മി സർക്കാർ ഒരു വർഷം പൂർത്തിയായതിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമോയെന്നതാണ് ബി ജെ പിയിലെ ഇപ്പോഴത്തെ ആശങ്ക. അതേസമയം ബി ജെ പിക്കുള്ളിലെ 'പുകച്ചിൽ' ഇതിനോടകം തന്നെ കോൺഗ്രസ് ആയുധമാക്കി കഴിഞ്ഞു. ഉടൻ തന്നെ ബൊമ്മിയെ മാറ്റി അടുത്ത പാവ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ആലോചനയിലാണ് ബിജെപി എന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

4


മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ 75ാം പിറന്നാൾ ആഘോഷത്തിൽ കോൺഗ്രസ് നടത്തിയ ശക്തിപ്രകടനം ബി ജെ പിയെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും നേതാക്കൾ പരിഹസിച്ചു. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബൊമ്മിയെ ഇതുവരെ അംഗീകരിക്കാൻ ആർ എസ് എസ് നേതൃത്വം തയ്യാറായിട്ടില്ല. 'പാവ മുഖ്യമന്ത്രി' ബൊമ്മായിയെ മാറ്റാനുള്ള ശ്രമം 3 മുഖ്യമന്ത്രിമാർ എന്ന നിങ്ങളുടെ പാരമ്പര്യ രീതിയുടെ ഭാഗമാണോ', എന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

5


അതേസമയം മുഖ്യമന്ത്രിയെ മാറ്റുമെന്ന പ്രചരണം കോൺഗ്രസ് ശക്തമാക്കിയതോടെ പ്രതികരിച്ച് ബി ജെ പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ബൊമ്മി സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ബൊമ്മിയെ മുൻനിർത്തി തന്നെയാകും ബി ജെ പി നേരിടുകയെന്നും സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. മുഖ്യമന്ത്രിയെ മാറ്റും എന്നത് കോൺഗ്രസിന്റെ വെറും സ്വപ്നം മാത്രമാണ് എന്നായിരുന്നു ആരോഗ്യ മന്ത്രി കെ സുധാകരൻ പ്രതികരിച്ചത്. ബൊമ്മൈയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ സുസ്ഥിരമാണ്. കോൺഗ്രസിന്റെ ഡബിൾ ഡോർ ബസിൽ നിന്നും ആരാണ് പുറത്താകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും സുധാകർ പറഞ്ഞു.

'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+