55 സീറ്റില്‍ ബിജെപിക്ക് ശുഭസൂചനയില്ല, യുപിയില്‍ മുസ്ലീം വോട്ടുകള്‍ വീണ്ടും കൈവിടും, ട്രെന്‍ഡ് ഇങ്ങനെ
ദില്ലി: ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ അല്ല ബിജെപിക്ക് അനുഭവപ്പെടുന്നത്. 55 സീറ്റിലും ബിജെപി വെല്ലുവിളി നേരിടുന്ന എന്നതാണ് സത്യം. ഏറ്റവും വലിയ വെല്ലുവിളി കര്‍ണാടകത്തിലെ ഹിജാബ് വിവാദമായിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കരുതിയ ന്യൂനപക്ഷങ്ങള്‍ പോലും ബിജെപിയെ കൈവിടും.
വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള

ഈ ഘട്ടത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് യുപിയില്‍ നിര്‍ണായകമാകും. പ്രധാന കാരണം ഹിന്ദു വോട്ടുകളില്‍ ഇത്തവണ ഏകീകൃത സ്വഭാവമുണ്ടാകില്ലെന്ന് ഉറപ്പാണ്. ബ്രാഹ്മണരും താക്കൂറുകളുമാണ് ഉറച്ച വോട്ടായി ബിജെപി കാണുന്നത്. ഒബിസി അടക്കമുള്ള വിഭാഗങ്ങളില്‍ ഇത്തവണ ചോര്‍ച്ച ഉറപ്പാണ്. അത്തരമൊരു അവസ്ഥ ഏകപക്ഷീയമായ ഒരു ജയം സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ല.

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഒന്‍പത് ജില്ലകളില്‍ മുസ്ലീം വോട്ടുകള്‍ക്ക് വലിയ ആധിപത്യമുള്ളവയാണ്. ഇതില്‍ രാംപൂരിലും മൊറാദാബാദിലും 50 ശതമാനത്തില്‍ അധികം മുസ്ലീം വോട്ടര്‍മാരുണ്ട്. ബിജ്‌നോറില്‍ 43, സഹാരണ്‍പൂരില്‍ 42, ആംറോഹയില്‍ 41, സമ്പല്‍ 33, ബന്ധാവു 23 ശതമാനം എന്നിങ്ങനെയാണ് മുസ്ലീം വോട്ടര്‍മാരുടെ കണക്ക്. ഹിജാബ് വിഷയം ഈ ജില്ലകളിലെല്ലാം ശക്തമാണ്. വോട്ടെടുപ്പിന്റെ അവസാന ദിനം ശക്തമായി തന്നെ ഈ വികാരം ആളിക്കത്തിയിട്ടുണ്ട്. ആംറോഹയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാം സിംഗ് സെയ്‌നി ബുര്‍ഖ ധരിച്ചവര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് പരസ്യമായി പറഞ്ഞു. ഇതെല്ലാം മുസ്ലീങ്ങളെ കൂട്ടത്തോടെ ബിജെപിക്കെതിരായി മാറ്റിയിരിക്കുകയാണ്.

ഈ ന്യൂനപക്ഷ മേഖലകളില്‍ വോട്ടിംഗ് പാറ്റേണാണ് വലിയ വെല്ലുവിളിയായി ബിജെപിക്ക് മുന്നിലുള്ളത്. രാംപൂര്‍, മൊറാദാബാദ്, ബിജ്‌നോര്‍, സഹാരണ്‍പൂര്‍, എന്നിവിടങ്ങളില്‍ 55 ശതമാനം പോളിംഗ് ശരാശരി രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാര്‍ വന്‍ തോതില്‍ വോട്ട് ചെയ്യാനെത്തി എന്ന് ഉറപ്പാണ്. ഇവര്‍ക്കിടയില്‍ വ്യക്തിത്വത്തിന് മങ്ങലേല്‍ക്കുന്ന വിഷയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ബെഹട്ടില്‍ 72.21 ശതമാനമാണ് വോട്ടിംഗ്. ആംറോഹ സിറ്റിയില്‍ 65.76 ശതമാനം വോട്ടുണ്ട്. കുണ്ഡാര്‍ക്കി, ധാംപൂര്‍, എന്നിവിടങ്ങളില്‍ 60 ശതമാനത്തിന് മുകളിലും, സഹാരണ്‍പൂര്‍ റൂറല്‍, മൊറാദാബാദ് റൂറല്‍, രാംപൂര്‍, സമ്പല്‍ എന്നിവിടങ്ങളില്‍ 55 ശതമാനത്തിന് മുകളിലുമാണ് വോട്ടിംഗ്.

ന്യൂനപക്ഷ കോട്ടകളിലെല്ലാം മൂന്ന് ശതമാനം വോട്ടിംഗ് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനര്‍ത്ഥം കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ മുസ്ലീങ്ങള്‍ എത്തിയെന്നാണ്. വിഭജിച്ച് നില്‍ക്കുന്ന യുപിയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഈ മൂന്ന് ശതമാനം വോട്ടുകള്‍ വിന്നിംഗ് ഫോര്‍മുലയാകും. 9 ജില്ലകളില്‍ പക്ഷേ അഞ്ച് ശതമാനത്തോളം വോട്ട് കുറഞ്ഞിട്ടുണ്ട്. ഈ കണക്കാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. വോട്ട് ശതമാനം കൂടുന്നത് എപ്പോഴും ബിജെപിക്ക് അനുകൂലമായിട്ടാണ് വരാറുള്ളത്. എന്നാല്‍ പോളിംഗ് കുറഞ്ഞാല്‍ അത് പ്രതിപക്ഷത്തെയാണ് എപ്പോഴും സഹായിക്കുക. ബിജെപിയുടെ വോട്ടായി ഇതില്‍ കുറച്ച് മാത്രമാണ് ലഭിക്കുക. ഇതാണ് തോല്‍വിയുടെ സൂചനയായി കാണുന്നത്.

മുസ്ലീങ്ങളില്‍ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതിയതായിരുന്നു. ആ സമയത്താണ് ഹിജാബ് വിവാദം അടക്കം വന്നത്. ഇത് ബിജെപിയുടെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു. ദളിതുകള്‍ക്കിടയില്‍ പോലും ഇത് വലിയ വിഷയമായി നില്‍ക്കുന്നു. ഒപ്പം ഒബിസി മേഖലയിലും ബിജെപിക്ക് സ്വാധീനം കുറഞ്ഞത് വെല്ലുവിളിയാണ്. നിലവില്‍ യോഗി ആദിത്യനാഥിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിട്ടാണ് അദ്ദേഹത്തെ യുപിയിലെ വോട്ടര്‍മാര്‍ കാണുന്നത്. എന്നാല്‍ നരേന്ദ്ര മോദി എല്ലാ വിഭാഗത്തിന്റെയും നേതാവാണ്. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ അടുത്ത കാലത്തൊന്നും ഫലിച്ചിട്ടില്ല. അതാണ് ബിജെപിയുടെ ഏറ്റവും വലിയ ആശങ്ക.

പശ്ചിമ യുപിയില്‍ മുസ്ലീങ്ങള്‍ മാത്രമല്ല ദളിത്-മുന്നോക്ക വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ജാട്ടുകള്‍ക്കിടയില്‍ ഇത്തവണ അഖിലേഷും ജയന്ത് ചൗധരിയും പിടിമുറുക്കിയത് ബിജെപിക്ക് മറ്റൊരു വെല്ലുവിളിയാണ്. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര നേതാക്കള്‍ ഒന്നടങ്കം ജാട്ടുകളെ സ്വാധീനിക്കാനെത്തിയത്. പക്ഷേ അതൊന്നും വിജയിച്ചിട്ടില്ല. യാദവേതര ഒബിസി വിഭാഗങ്ങള്‍ കഴിഞ്ഞ തവണ ബിജെപിക്ക് കൂട്ടത്തോടെ വോട്ട് ചെയ്തിരുന്നു. ഇതിന് കാരണം നരേന്ദ്ര മോദിയായിരുന്നു. ജാട്ടുകള്‍ക്ക് പുറമേ കുര്‍മി, സെയ്‌നി വിഭാഗങ്ങളുടെ വോട്ടുകളും പശ്ചിമ യുപി പിടിക്കാന്‍ നിര്‍ണായകമാണ്. ബറേലിയില്‍ കഴിഞ്ഞ തവണ 9 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. പശ്ചിമ യുപിയിലെ 38 സീറ്റും ബിജെപിയാണ് നേടിയത്. ഇത്തവണ അത് പകുതിയില്‍ അധികം കുറഞ്ഞേക്കും.












Click it and Unblock the Notifications