കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന് മേല്‍ പിടിവീഴുന്നു, 20 ബിജെപി നേതാക്കള്‍ മന്ത്രിസഭയിലെത്തും, ജെഡിയുവിന് 12 പേര്‍!!

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാറിന് പഴയ പ്രതാപത്തില്‍ ഇത്തവണ ഭരിക്കാനാവില്ല. ബിജെപി അതിനുള്ള പണിയാണ് ഒരുക്കുന്നത്. മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും ഉപമുഖ്യമന്ത്രി പദത്തിലും ബിജെപി അടിമുടി സര്‍ക്കാരിനെ നിയന്ത്രിക്കും. അതേസമയം ജെഡിയുവിനെ ഇത് നിരാശരാക്കാനും സാധ്യതയുണ്ട്. ഒരുപക്ഷേ പാതി വഴിയില്‍ സര്‍ക്കാര്‍ വീഴാന്‍ വരെ കാരണമാകുമോ എന്ന ഭയവും ചില ബിജെപി നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ നിതീഷ് ബിജെപിയെ കാര്യമായി ഗൗനിച്ചിരുന്നില്ല. ഇത് നേതാക്കള്‍ തങ്ങളുടെ ശക്തി കാണിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ ധാരാളമായി മന്ത്രിസഭയിലുണ്ടാവും.

ബിജെപിയുടെ ആധിപത്യം

ബിജെപിയുടെ ആധിപത്യം

ബിജെപിയുടെ ആധിപത്യം നിതീഷ് കുമാറിന് ചുറ്റും ഇത്തവണയുണ്ടാവും. നിതീഷ് വിശ്വസ്തരായി കരുതിയിരുന്ന പലരും ഇത്തവണ അദ്ദേഹത്തിന് ചുറ്റും ഉണ്ടാവില്ല. ബിജെപിയില്‍ നിന്ന് യുവാക്കളും പുതുമുഖങ്ങളുമായ നേതാക്കള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. ഇത്തരക്കാരെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ജെഡിയു ഇത്തവണ വളരെ കുറച്ച് സീറ്റ് മാത്രമാണ് നേടിയത്. അതുകൊണ്ട് നിര്‍ണായക വകുപ്പുകളും പാര്‍ട്ടിക്ക് ലഭിക്കില്ല.

എന്‍ഡിഎ അംഗബലം

എന്‍ഡിഎ അംഗബലം

ബിജെപിക്ക് 74 സീറ്റുകളാണ് ലഭിച്ചത്. 2015നെ അപേക്ഷിച്ച് 21 സീറ്റുകളാണ് വര്‍ധിച്ചത്. എന്നാല്‍ ജെഡിയുവിന്റെ സീറ്റ് നില 43 ആയി കുറഞ്ഞു. 2015ല്‍ 71 സീറ്റുകള്‍ ജെഡിയുവിന് ഉണ്ടായിരുന്നു. എന്‍ഡിഎയിലെ മറ്റ് കക്ഷികളായ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയിലും എച്ച്എഎമ്മും നാല് സീറ്റുകള്‍ വീതം നേടി. ഈ സീറ്റുകളാണ് യഥാര്‍ത്ഥത്തില്‍ എന്‍ഡിഎയെ അധികാരത്തിലേറ്റിയത്. ഇവര്‍ക്ക് കാര്യമായ പരിഗണന തന്നെ ബിജെപി നല്‍കും. എന്നാല്‍ നിതീഷിനെ ഇത്തവണ പിടിച്ച് നിര്‍ത്തും. കാരണം മുഖ്യമന്ത്രി പദം ബിജെപി നോട്ടമിടുന്നുണ്ട്.

മന്ത്രിസഭയിലേക്ക് എത്ര പേര്‍

മന്ത്രിസഭയിലേക്ക് എത്ര പേര്‍

ഇതുവരെ ഫോര്‍മുല എന്‍ഡിഎയില്‍ തയ്യാറായിട്ടില്ല. എന്നാല്‍ ചില നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യുവനേതാക്കള്‍ ധാരാളമായി മന്ത്രിസഭയിലുണ്ടാവുമെന്ന് ഉറപ്പാണ്. വിഐപിക്കും എച്ച്എഎമ്മിനും ഓരോ മന്ത്രിസ്ഥാനം നല്‍കും. അതേസമയം എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതാണ്. 36 മന്ത്രിമാരെയാണ് ഉള്‍പ്പെടുത്താനാവുക. ഇക്കാര്യത്തില്‍ തീരുമാനം ബിജെപി തന്നെ എടുക്കും.

സുശീല്‍ കുമാര്‍ മോദിയുടെ റോള്‍

സുശീല്‍ കുമാര്‍ മോദിയുടെ റോള്‍

സുശീല്‍ കുമാര്‍ മോദി നിരവധി തവണ ദില്ലിയില്‍ പോയി വരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണവും മന്ത്രിസഭാ രുപീകരണവുമാണ് പ്രധാന അജണ്ട. സുശീല്‍ കുമാര്‍ മോദിക്ക് ഇത്തവണ വലിയ റോള്‍ ഉണ്ടാവുമെന്നാണ് സൂചന. പകരം ഉപമുഖ്യമന്ത്രിയായി മറ്റൊരു നേതാവും ഉണ്ടാവും. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ വരുമെന്ന സൂചനയാണിത്. എട്ട് സിറ്റിംഗ് എംഎല്‍എമാര്‍ ജെഡിയുവില്‍ നിന്ന് തോറ്റിരുന്നു. അതുകൊണ്ട് പുതിയ മന്ത്രിമാരെ അവരുടെ വകുപ്പിലേക്ക് നിതീഷിന് കണ്ടെത്തേണ്ടതുണ്ട്.

മന്ത്രിമാരിലും ബിജെപി

മന്ത്രിമാരിലും ബിജെപി

ബിജെപിയില്‍ നിന്ന് 20 മന്ത്രിമാര്‍ വരെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെഡിയുവിന് 12 മന്ത്രിമാര്‍ മാത്രമേ ഉണ്ടാവൂ. ഇതോടെ നിതീഷിനെ നിയന്ത്രിക്കുന്ന കാര്യം പരസ്യമായി തന്നെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെല്ലാം ദില്ലി സന്ദര്‍ശനത്തിലാണ്. ഇവര്‍ മന്ത്രിപദത്തിനായി ലോബിയിംഗ് ആരംഭിച്ചിട്ടുണ്ട്. ചമ്പരണ്‍, മിഥിലാഞ്ചല്‍ മേഖലയില്‍ നിന്നുള്ള യുവനേതാക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം സൂചന നല്‍കുന്നുണ്ട്.

ഉപമുഖ്യമന്ത്രിയില്‍ സസ്‌പെന്‍സ്

ഉപമുഖ്യമന്ത്രിയില്‍ സസ്‌പെന്‍സ്

ഉപമുഖ്യമന്ത്രിയായി പുതിയ നേതാവ് എത്തുമെന്ന സൂചനകളും ബിജെപിയില്‍ ശക്തമാണ്. കാമേശ്വര്‍ ചൗപലിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ആര്‍എസ്എസ് പശ്ചാത്തലമുള്ള ദളിത് നേതാവാണ് അദ്ദേഹം. സുശീല്‍ കുമാര്‍ മോദിക്ക് പകരം അദ്ദേഹത്തമെത്തുമെന്നാണ് സൂചന. എന്നാല്‍ ഇത് ഉറപ്പില്ല. രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായിരിക്കും അദ്ദേഹം. ബിജെപിയുടെ എംഎല്‍സി കൂടിയാണ് ചൗപല്‍. പക്ഷേ ഇന്നേ വരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടില്ല. തന്നോട് പാര്‍ട്ടി ഒന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് ചൗപല്‍ പറയുന്നു. നിലവില്‍ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിലെ അംഗമാണ് അദ്ദേഹം.

English summary
bjp may get 20 ministerial berths in bihar cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X