കോൺഗ്രസിനെതിരെ ചരട് വലിച്ചപ്പോൾ ഷാ അറിഞ്ഞിരുന്നില്ല സ്വന്തം പാളയത്തിലെ ആ നീക്കം....!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: മണിക്കൂറുകൾ‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ അഹമ്മദ്പട്ടേൽ വിജയിച്ചിരിക്കുകയാണ്. നാടകീയ രംഗങ്ങൾക്കൊടുവിൽ‌ പുലർച്ചെ ഒന്നരയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താൻ അമിത് ഷാ മെനഞ്ഞ തന്ത്രങ്ങളൊക്കെ മറികടന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ വിജയം.

ahmmed patel

കുതിരക്കച്ചവടവും കുതന്ത്രങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ്. ശങ്കർസിങ് വഗേലയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കളും അമിത്ഷായുടെ കുതന്ത്രങ്ങളും മറികടന്നായിരുന്നു അഹമ്മദ് പട്ടേൽ കോൺഗ്രസിന്റെ അഭിമാനമുയർത്തി വിജയം നേടിയത്. അതേസമയം കോൺഗ്രസിനെതിരെ അമിത് ഷാ ചരടുവലിച്ചപ്പോൾ സ്വന്തം പാളയത്തിലെ പാർട്ടിക്കെതിരായ കരുനീക്കം ഷായ്ക്ക് അറിയാൻ കഴിയാതെ പോയി.

അഹമ്മദ് പട്ടേലിൻറെ വിജയത്തിന് കാരണമായ ഒരു വോട്ട് ബിജെപി അംഗം നളിൻ കൊട്ടാടിയയുടേതായിരുന്നു. പട്ടേലിന് വോട്ട് ചെയ്തെന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് നളിൻ കൊട്ടാടിയ അറിയിച്ചത്. പട്ടേൽ വിഭാഗത്തെ ബിജെപി കാലങ്ങളായി അവഗണിക്കുന്നുവെന്നും അതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നതെന്നുമായിരുന്നു കൊട്ടാടിയ പറഞ്ഞത്.

കോൺഗ്രസ് എംഎൽഎമാരെ ചാക്കിടിടു പിടിക്കുന്നതിനിടെ സ്വന്തം പാളയത്തിലെ ഈ നീക്കം അറിയാൻ അമിത് ഷായ്ക്ക് കഴിയാതെ പോവുകയായിരുന്നു. അതേസമയം കൂറ്മാറ് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് അംഗങ്ങളുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതോടെയായിരുന്നു പട്ടേൽ വിജയം ഉറപ്പിച്ചത്.

English summary
bjp member vote for ahammed patel in gujarath rajyasabha election.
Please Wait while comments are loading...