കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പന്തലിട്ട് ബിരിയാണി വിളമ്പി പിറന്നാളോഘിച്ച് ബിജെപി എംഎൽഎ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു; കൊവിഡിനെ പ്രതിരോധിക്കാൻ സമ്പൂർണ ലോക്ക് ഡൗണിലാണ് രാജ്യം. നിയന്ത്രണങ്ങൾ കർശനമായി തുടർന്നില്ലേങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒ നൽകുന്നത്. ഇതോടെ ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള ആലോചനയിലാണ് സർക്കാർ.

 സർപ്രൈസ് പൊട്ടിച്ച് യെഡിയൂരപ്പ; പെട്ടു, കൊവിഡിനിടയിൽ യെഡ്ഡിക്ക് പുതിയ തലവേദന സർപ്രൈസ് പൊട്ടിച്ച് യെഡിയൂരപ്പ; പെട്ടു, കൊവിഡിനിടയിൽ യെഡ്ഡിക്ക് പുതിയ തലവേദന

അതിനിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽ പറത്തി തന്റെ പിറന്നാൾ അതി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ബിജെപി എംഎൽഎ. കർണാടകത്തിലാണ് സംഭവം. വിശദാംശങ്ങളിലേക്ക്

 കർണാടകത്തിൽ

കർണാടകത്തിൽ

കർണാടകത്തിലെ തുംകുരുവിൽ നിന്നുള്ള ബിജെപി എംഎൽഎയായ മസലെ ജയറാമാണ് നിയന്ത്രണങ്ങൾ വിലവെയ്ക്കാതെ പിറന്നാൾ ആഘോഷിച്ചത്. തുംകുരുവിലെ സർക്കാർ സ്കൂളിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 നൂറ് കണക്കിന് പേർ

നൂറ് കണക്കിന് പേർ

ഗബ്ബി താലൂക്കിൽ നിന്നുള്ള നൂറ് കണക്കിന് ഗ്രാമവാസികളാണ് ഇടഗരു സർക്കാർ സ്കൂളിൽ പിറന്നാൾ ആഘോഷത്തിന് എത്തിയത്. എംഎൽഎ ആഘോഷപൂർവ്വം കേക്ക് മുറിക്കുന്നതും അവിടെ കൂടിയിരുന്നവർക്ക് നന്ദി പറയുകയും ചെയ്തു. ആഘോഷത്തിന് വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം.

 ബിരിയാണി കഴിച്ച് ആഘോഷം

ബിരിയാണി കഴിച്ച് ആഘോഷം

സന്ദർശകർ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ ശാരീരിക അകലം പാലിക്കണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ല.ഷാൾ അണിഞ്ഞ് നിൽക്കുന്ന എംഎൽഎ മാസ്കും കൈയ്യുറകളും ധരിച്ചതായിം വീഡിയോയിൽ കാണാം. എല്ലാവരും ചെറു കൂട്ടമായി ഇരുന്നാണ് ബിരിയാണി കഴിച്ചത്.

 200 അധികം പേർ

200 അധികം പേർ

ഇതുവരെ സംസ്ഥാനത്ത് 200 ൽ അധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറ് പേർ രോഗ ബാധയേറ്റ് മരിച്ചിരുനന്ു. തുംകുരുവിലും നേരത്തേ ഒരു മരണം റിപ്പോർച്ച് ചെയ്തിരുന്നു. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Recommended Video

cmsvideo
രാഷ്ട്രീയ മുതലെടുപ്പ് നടത്തി BJP | Oneindia Malayalam
 മഹാരാഷ്ട്രയിലും

മഹാരാഷ്ട്രയിലും

നേരത്തേ മഹാരാഷ്ട്രയിലും ബിജെപി എംഎൽഎ ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് പിറന്നാൾ ആഘോഷിച്ചിരുന്നു. ഇരുന്നൂറോളം പേരാണ് എംഎൽഎയുടെ വീട്ടിൽ എത്തിയത്. വിവരമറിഞ്ഞ് പോലീസ് എത്തി ആൾക്കൂട്ടത്തെ ഒഴിപ്പിച്ച് എംഎൽഎയ്ക്കെതിരെ കേസെടുത്തിരുന്നു.

24 മണിക്കൂറിനിടെ 40 മരണം, രോഗബാധിതര്‍ 7000 കടന്നു; ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം24 മണിക്കൂറിനിടെ 40 മരണം, രോഗബാധിതര്‍ 7000 കടന്നു; ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം

സ്പ്രിങ്ക്ളറിൻ ഉടമ മലയാളി, ചെന്നിത്തലയെ ആരോ തെറ്റിധരിപ്പിച്ചതാകാം, വിശദീകരിച്ച് ആർഎസ് വിമൽസ്പ്രിങ്ക്ളറിൻ ഉടമ മലയാളി, ചെന്നിത്തലയെ ആരോ തെറ്റിധരിപ്പിച്ചതാകാം, വിശദീകരിച്ച് ആർഎസ് വിമൽ

English summary
BJP MLA's birthday celebration amid lock down in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X