കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍: സ്വീകരിക്കുന്ന കാര്യം ആലോചിച്ചെന്ന് നേതാവ്

Google Oneindia Malayalam News

റായ്പൂര്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്. കോൺഗ്രസ് 38 സ്ഥാനാർത്ഥികളുടെ പേരുകൾ ഉറപ്പിച്ചിട്ടുണ്ടെന്നും എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കുമെന്നാണ് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ അറിയിച്ചത്.

പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ‌വിമതരെ വീണ്ടും കോൺഗ്രസിൽ ചേരാൻ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഗുണങ്ങളും ദോഷങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

4 സീറ്റിന് മുന്നിലെത്തിയിട്ടും കോണ്‍ഗ്രസിന് തിരിച്ചടി: 'ചതിച്ചത്' ജെഡിഎസ്, ബിജെപിയെ പിന്തുണയ്ക്കും?4 സീറ്റിന് മുന്നിലെത്തിയിട്ടും കോണ്‍ഗ്രസിന് തിരിച്ചടി: 'ചതിച്ചത്' ജെഡിഎസ്, ബിജെപിയെ പിന്തുണയ്ക്കും?

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനുള്ള എല്ലാ അനുകൂകൂല സാഹചര്യവും നിലനില്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിവിട്ട് പോയവര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. അവരെ തിരികെ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ ആലോചിച്ചത് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

റായ്പൂർ എംഎൽഎ

റായ്പൂർ എംഎൽഎ ഉമേഷ് ശർമ്മ കൗ ഉള്‍പ്പടേയുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ തനിക്കെതിരെ നിരന്തരം ഗൂഡാലോചന നടത്തുന്നവര്‍ ഉണ്ട്. ഏതാനും ചില പ്രാദേശിക നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഉമേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിയിൽ

ഹരക് സിംഗ് റാവത്ത്, സുബോധ് ഉനിയാൽ, യശ്പാൽ ആര്യ തുടങ്ങിയ മറ്റ് നേതാക്കളോടൊപ്പം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഉമേഷ് ശര്‍മ്മ കൗ ബിജെപിയിൽ ചേർന്നത്. ഇവരില്‍ പലരും ബിജെപിയിലും സര്‍ക്കാരിലും സമീപകാലത്ത് ഉണ്ടായ സംഭവവികാസങ്ങളിലും അസംതൃപ്തരാണെന്നും പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നുമുള്ള തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

ബിജെപി സ്ഥാനാർത്ഥി

ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു പരിപാടിയിൽ ചില ബിജെപി പ്രവർത്തകരുമായി എംഎൽഎ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇത് ബിജെപിയില്‍ നിന്നും അദ്ദേഹം പുറത്തേക്കെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. 2012 ൽ ഡെറാഡൂണിലെ റായ്പൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥി ത്രിവേന്ദ്ര സിംഗ് റാവത്തിനെ പരാജയപ്പെടുത്തിയായിരുന്നു ഉമേഷ് ശര്‍മ്മ ആദ്യമായി നിയമസഭയില്‍ എത്തിയത്.

കോണ്‍ഗ്രസ് നേതൃത്വം

ബിജെപി അധികാരത്തില്‍ നിന്നും പുറത്തായേക്കും എന്നുള്ള സാധ്യത മുന്നില്‍ കണ്ടാണോ ഉമേഷ് ഉള്‍പ്പടേയുള്ളവര്‍ മടങ്ങാന്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കും. അതുകൊണ്ട് തന്നെ എടുത്ത് ചാടിയുള്ള തീരുമാനം എടുക്കാതെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള തീരുമാനം ആയിരിക്കും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുക.

നിയമസഭാഗം

അതേസമയം, ഉമേഷ് ശര്‍മ്മയേയും അനുയായികളേയും അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നേതൃത്വം അത് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഒരു നിയമസഭാഗംത്തിന് അർഹമായ ബഹുമാനം എല്ലാവരും നൽകേണ്ടതുണ്ട്. പാർട്ടി ഉന്നത നേതൃത്വവുമായി ഞാൻ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് മന്ത്രി സത്പാൽ മഹാരാജ് വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡ്

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് ഉത്തരാഖണ്ഡ്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം 2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

70 ല്‍ 57

70 ല്‍ 57 സീറ്റും നേടിയായിരുന്നു ബിജെപി രണ്ടാമതും അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബിജെപി സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

 കങ്കണ റണൗട്ടിന് കനത്ത തിരിച്ചടി: മാനനഷ്ടകേസിലെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി കങ്കണ റണൗട്ടിന് കനത്ത തിരിച്ചടി: മാനനഷ്ടകേസിലെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
BJP MLAs and others are preparing to return to Congress In Uttarakhand; says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X