കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പ്രചാരണം കോണ്‍ഗ്രസിനെ തോല്‍പ്പിക്കും: കോണ്‍ഗ്രസ് അധ്യക്ഷനെ പരിഹസിച്ച് ബിജെപി, മുഖ്യ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി. കര്‍ണ്ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രചാരണം കോണ്‍ഗ്രസിനെ പരാജയത്തിലേയ്ക്ക് നയിക്കുമെന്നാണ് ബിജെപി നേതാവിന്റെ പ്രസ്താവന. കര്‍ണ്ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കര്‍ണാടക ബിജെപിയുടെ ചുമതലയുള്ള മുരളീധര്‍ റാവു കളിയാക്കി രംഗത്തെന്നുന്നത്. തുംകൂറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു റാവുവിന്റെ പ്രതികരണം.

കര്‍ണാടകത്തില്‍ വരാനിരിക്കുന്ന തിര‍ഞ്ഞെടുപ്പുകളിലെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അധികാരം നഷ്ടപ്പെടുമെന്നും ബിജെപി നേതാവ് അവകാശപ്പെടുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒന്നിലധികം തവണ കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ നീക്കങ്ങളെയാണ് ബിജെപി നേതാവ് കളിയാക്കിയിട്ടുള്ളത്.

 സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന്

സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകത്തിന് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഈ സമയം വരെയും മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നുവെന്നും മുരളീധര്‍ റാവു ആരോപിക്കുന്നു. അവശേഷിക്കുന്ന സമയം കാറില്‍ ഇഷ്ടികകളുമേന്തി വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പോകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതുവരെ ഒന്നും സംസ്ഥാനത്തിന് വേണ്ടി ചെയ്യാതെ നവകര്‍ണാടകം നിര്‍മിക്കുമെന്ന മുദ്രാവാക്യം മുഴക്കി സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. ബിജെപിയ്ക്ക് വോട്ട് ചോദിച്ച നേതാവ് അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് മാഫിയകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടം നല്‍കുന്നുണ്ടെന്നും റാവു ആരോപിക്കുന്നു.

യാദവര്‍ ബിജെപിയ്ക്കൊപ്പം!

യാദവര്‍ ബിജെപിയ്ക്കൊപ്പം!


കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യാദവര്‍ ബിജെപിയ്ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. 35 ലക്ഷത്തോളം വരുന്ന യാദവ സമൂഹത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. മൂന്നോളം നിയമസഭാ ​മണ്ഡലങ്ങള്‍ യാദവസമുദായത്തിന്റെ സാന്നിധ്യം കൊണ്ട് നിര്‍ണായകമാണെന്നും യെദ്യുരപ്പ അവകാശപ്പെട്ടിരുന്നു. കര്‍ണാടകത്തിലെ ചിക്കബെല്ലാപൂര്‍, കോലാര്‍, ചിത്രദുര്‍ഗ്ഗ, തുംകൂര്‍, ബെല്‍ഗാവി ജില്ലകളിലാണ് യാദവരുടെ സാന്നിധ്യമുള്ളത്. ഇവര്‍ ഓരോ സീറ്റിലും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളെയും സമുദായംഗങ്ങളെയും തിരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ പാര്‍ട്ടി തിര‍ഞ്ഞെടുപ്പില്‍ വിജയിക്കും. അതോടെ കൃഷ്ണ യാദവാനന്ത മഠത്തിന് വേണ്ടി ഒരു കോടി രൂപ അനുവദിക്കുമെന്ന് യെദ്യൂരപ്പ വാഗ്ദാനം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ മഠം നിര്‍മിക്കുമെന്ന് യെദ്യൂരപ്പ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

 എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും!!

എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും!!

കര്‍ണാടകത്തിലെ കഡു ഗൊല്ല സമുദാദത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് നേരത്തെ ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഈ സമുദായത്തെ എസ്ടി വിഭാഗത്തില്‍പ്പെടുത്തുമെന്നാണ് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുള്ളത്. ഏറെക്കാലമായി സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം വേണമെന്ന ആവശ്യമാണ് കഡു ഗൊല്ല സമുദായം ഏറെക്കാലമായി ഉന്നയിക്കുന്നത്.

 30 എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടം

30 എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടം


കര്‍ണാടകത്തില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ 30 സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ഒരു സര്‍വേഫലം ചൂണ്ടിക്കാണിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക കോണ്‍ഗ്രസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ സിറ്റിംഗ് എംഎല്‍എമാരെ മാറ്റി പുതുമുഖങ്ങളെയായിരിക്കും നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ പരിഗണിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് നടത്തിയ സര്‍വ്വേയിലാണ് ഇത്തരമൊരു ഫലം ലഭിച്ചിട്ടുള്ളത്.

 എയര്‍ടെല്ലില്‍ 30 ജിബി സൗജന്യ ഡാറ്റ: ഡാറ്റ നല്‍കുന്നത് പരീക്ഷണത്തില്‍ പങ്കാളികളാവുന്നവര്‍ക്ക് മാത്രം! കേരളത്തിലും ഓഫര്‍! എയര്‍ടെല്ലില്‍ 30 ജിബി സൗജന്യ ഡാറ്റ: ഡാറ്റ നല്‍കുന്നത് പരീക്ഷണത്തില്‍ പങ്കാളികളാവുന്നവര്‍ക്ക് മാത്രം! കേരളത്തിലും ഓഫര്‍!

English summary
The Bharatiya Janata Party (BJP) on Friday mocked Congress President Rahul Gandhi and said his campaign in the Karnataka Assembly elections will lead to his party's defeat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X