മകന്റെ വിധവയ്ക്ക് പുനര്‍ വിവാഹത്തിന് എംപി നല്‍കിയത് 100 കോടി
രാജ്‌കോട്ട്: മകന്‍ മരിക്കുമ്പോഴേക്കും മകന്റെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കുന്നവരുടെ വാര്‍ത്തകള്‍ നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. സ്ത്രീധന പീഡനമായും മറ്റും മരുമക്കള്‍ക്ക് നേരിടേണ്ടിവരുന്ന യാതനകള്‍ അവിടങ്ങളില്‍ ഭീകരമാണ്. എന്നാല്‍, ്അതില്‍നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ് പോര്‍ബന്തറിലെ ബിജെപി എംപി.
മകന്‍ മരിച്ച് വെറും ഏഴുമാസത്തിനുള്ളില്‍, ജീവിതത്തില്‍ ഒറ്റപ്പെട്ട മരുമകള്‍ക്ക് യോജിച്ച പുരുഷനെ കണ്ടെത്തുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ബിജെപി എംപിയായ വിത്തല്‍ റഡാദിയ. വെറുതെ വിവാഹം കഴിപ്പിക്കുകയല്ല,100 കോടി രൂപയുടെ സ്വത്തുക്കള്‍ മരുമകള്‍ക്ക് കന്യാദാനമായി നല്‍കിയായിരുന്നു വിവാഹം.

വിത്തലിന്റെ മകന്‍ കല്‍പേഷ് ഏഴുമാസം മുന്‍പാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകന്റെ മരണത്തെ തുടര്‍ന്ന് തളര്‍ന്നുപോയ വിത്തല്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും അകന്നുകഴിയുകയായിരുന്നു. ഇദ്ദേഹത്തെ സുഹൃത്തായ ചേദന്‍ രമാണിയാണ് മകന്റെ ഭാര്യ മോനിഷയെ വീണ്ടു വിവാഹം കഴിപ്പിച്ചയക്കണമെന്നും പെണ്‍കുട്ടിയുടെ ഭാവി ഭദ്രമാക്കണമെന്നും ഉപദേശിച്ചത്.
പിന്നീട്, മരുമകളുടെ സമ്മതത്തോടുകൂടി വരനെയും ഇദ്ദേഹം കണ്ടെത്തി. കല്‍പേഷിന്റെ ഇളയ സഹോദരനും എംപിയുടെ മറ്റൊരു മകനുമായ ലളിത് റഡാദ്യയുടെ സുഹൃത്ത് ഹാര്‍ദിക്ക് ചൗവാദ്യ എന്ന യുവാവാണ് മനീഷയെ പുനര്‍വിവാഹം ചെയ്തത്. മരുമകള്‍ക്ക് ഇത്രയും സ്വത്തുക്കള്‍ നല്‍കി പുനര്‍വിവാഹം ചെയ്യിച്ച എംപിയെ പല നേതാക്കളും അഭിനന്ദിച്ചു.












Click it and Unblock the Notifications