Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇല്ലാതെ ബിജെപി; വെട്ടിച്ചുരുക്കി കോണ്‍ഗ്രസ്... 3 സംസ്ഥാനങ്ങളിലെ കണക്ക്

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. മിസോറാമിലെ വോട്ടെടുപ്പ് അവസാനിച്ചു. ഛത്തീസ്ഗഡിലെ ആദ്യഘട്ടവും കഴിഞ്ഞു. നാളെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലെ ബാക്കി മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ഈ ഘട്ടത്തില്‍ വളരെ വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും മുസ്ലിങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യമാണ് ചര്‍ച്ചയാകുന്നത്. ബിജെപി എവിടെയും ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നില്ല. കോണ്‍ഗ്രസാകട്ടെ, എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

rahul-modi

ഹിന്ദി ഹൃദയ ഭൂമികയിലെ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. മൂന്നിടത്തും ഇരുപാര്‍ട്ടികളും ഒബിസി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ മുസ്ലിം ന്യൂനപക്ഷത്തിന് നല്‍കിയതുമില്ല. ഒബിസി വോട്ടര്‍മാരാണ് കൂടുതല്‍ എന്നതാണ് ഈ സമൂഹത്തില്‍ നിന്ന് സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണം എന്ന് വിലയിരുത്തപ്പെടുന്നു.

മധ്യപ്രദേശില്‍ ബിജെപി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിക്കുന്നില്ല. 230 നിയോജക മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. അതേസമയം, കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ഥികളെ മാത്രമാണ് മല്‍സരിപ്പിക്കുന്നത്. ഭോപ്പാല്‍ സെന്‍ട്രലില്‍ സിറ്റിങ് എംഎല്‍എ ആരിഫ് മസൂദും ഭോപ്പാല്‍ നോര്‍ത്തില്‍ സിറ്റിങ് എംഎല്‍എ ആരിഫ് അഖീലിന്റെ മകന്‍ ആതിഫ് അഖീലിനെയും. 2018ല്‍ ബിജെപി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും തോറ്റു.

മധ്യപ്രദേശിലെ മുസ്ലിം ജനസംഖ്യ ഏഴ് ശതമാനമാണെന്ന് കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കള്‍ പറയുന്നു. 24 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സ്ഥാനാര്‍ഥികളെ കുറച്ചതില്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരെ ബിജെപി 71 സീറ്റിലും കോണ്‍ഗ്രസ് 62 സീറ്റിലും മല്‍സരിപ്പിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

രാജസ്ഥാനില്‍ വോട്ടെടുപ്പ് ഈ മാസം 25നാണ്. ബിജെപി ഇവിടെയും മുസ്ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നില്ല. മസുദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയ അഭിഷേഖ് സിങ് മുസ്ലിമാണ് എന്ന് പ്രചാരണം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 15 മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നുണ്ട്. 2018ലും ഇത്രതന്നെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചിരുന്നു എങ്കിലും ഏഴു പേര്‍ തോറ്റു.

ഛത്തീസ്ഗഡിലും ബിജെപി മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നില്ല. കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നുണ്ട്. കവര്‍ധയിലെ സിറ്റിങ് എംഎല്‍എ മുഹമ്മദ് അക്ബറിനെയാണ് കോണ്‍ഗ്രസ് ഇത്തവണയും മല്‍സരിപ്പിക്കുന്നത്. 2018ല്‍ രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചെങ്കിലും വൈശാലി നഗറില്‍ ബദറുദ്ദീന്‍ ഖുറൈഷി തോല്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+