കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിയേക്കാള്‍ ശക്തി ആം ആദ്മിക്കെന്ന് ആര്‍എസ്എസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന് ആര്‍എസ്എസ്. ആം ആദ്മി പാര്‍ട്ടിക്ക് ജനപിന്തുണ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ് പറയുന്നു.

ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം ഗുണം ചെയ്യുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു .

BJP Flag

കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആര്‍എസ്എസ് മുഖപത്രം പറയുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത് .

ദില്ലിയിലെ മധ്യവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ നേടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. അരവിന്ദ് കെജ്രിവാളില്‍ മധ്യവര്‍ഗ്ഗത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട് .

ദില്ലിയില്‍ ബിജെപിയുടെ അടിത്തറ ശക്തമല്ല. പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇത് ഒരിക്കലും ഗുണകരമാകില്ലെന്നും ആര്‍എസ് വിലയിരുത്തുന്നുണ്ട് .

കിരണ്‍ ബേദി ദില്ലിയില്‍ ജോലി ചെയ്തിട്ടുളളതിനാല്‍ അവര്‍ക്ക് ജനപിന്തുണ കിട്ടും. മുഖ്യമന്ത്രിയായാല്‍ അവര്‍ക്ക് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നും ആര്‍എസ്എസ് പ്രതീക്ഷിക്കുന്നു .

English summary
BJP not in a comfortable position, AAP has regained lost ground in Delhi: RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X