കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പേടിയില്‍ കുടുങ്ങി ബിജെപി.. ഒഡീഷയില്‍ അധികാരം പിടിക്കാന്‍ അറ്റകൈ പ്രയോഗം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ പേടിയില്‍ ബിജെപി | Oneindia Malayalam

15 വര്‍ഷം ബിജെപി അടക്കി വാണിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന്‍റെ കൈകളില്‍ എത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ബിജെപിക്ക് ഒട്ടും ആശ്വാസം നല്‍കുന്നതല്ല കോണ്‍ഗ്രസിന്‍റെ ഈ വിജയം. മോദി പ്രഭാവം മങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ തന്നെ രാഹുല്‍ മാജിക്കിനെ ദിനംപ്രതിയെന്നോണം മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിലാണ് ബിജെപിയുടെ കണ്ണ്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് തരംഗം ഒഡീഷയിലും പടരുമെന്ന ഭയത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിജെപി ഒഡീഷയില്‍ നടത്തിയിരിക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നതാണ് ആദ്യ പ്രഖ്യാപനം. വിവരങ്ങള്‍ ഇങ്ങനെ

 കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ്

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തില്‍ ​എത്തിയാല്‍ അഞ്ച് സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടകങ്ങള്‍ എഴുതിതള്ളുമെന്നായിരുന്നു അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുകയും ചെയ്തു.

 വമ്പന്‍ പ്രഖ്യാപനങ്ങള്‍

വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഇത് കനത്ത പ്രതിസന്ധിയാണ് ബിജെപിക്ക് ഉണ്ടാക്കിയത്. രാഹുല്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അത് നടപ്പാക്കുകയും ചെയ്യുന്നു എന്നായിരുന്നു മാധ്യമങ്ങള്‍ ഈ നടപടിയെ വാഴ്ത്തിയത്. ഈ സാഹചര്യത്തില്‍ ഒഡീഷയില്‍ ഭരണത്തില്‍ ഏറിയാല്‍ ആദ്യം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനമാണ് ബിജെപി നടത്തിയിരിക്കുന്നത്.

 കാര്‍ഷിക പാക്കേജുകള്‍

കാര്‍ഷിക പാക്കേജുകള്‍

ബിജെപിയുടെ വികലമായ കര്‍ഷക നയങ്ങളാണ് മൂന്ന് സംസ്ഥാനങ്ങളും കൈവിട്ടതെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. കോണ്‍ഗ്രസിന്‍റെ കര്‍ഷക സൗഹൃദ നടപടികളാണ് ബിജെപിയെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നത്. മധ്യപ്രദേശില്‍ രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങളാണ് കോണ്‍ഗ്രസ് എഴുതി തള്ളിയപ്പോള്‍ ഛത്തീസ്ഗഡില്‍ 6100 കോടിയുടെ കാര്‍ഷിക പാക്കേജാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

 കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ

അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചുവരവ് നടത്തണമെങ്കില്‍ കര്‍ഷകരെ പിന്തുണച്ചേ മതിയാകൂവെന്ന് ബിജെപി വിലയിരുത്തുന്നു.കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക മാത്രമല്ല കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ കൂടിയാണ് ഒഡീഷയില്‍ ബിജെപിയുടെ വാഗ്ദാനം.

 പ്രധാനശത്രു കോണ്‍ഗ്രസ്

പ്രധാനശത്രു കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വൈദ്യുതി കുടിശ്ശിക 650 കോടി എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച പിന്നാലെയാണ് ഒഡീഷയിലെ വാഗ്ദാനം. ഒഡീഷയിലെ ബിജെഡി സര്‍ക്കാരിന് ശക്തമായ പ്രതിരോധം തീര്‍ത്ത് ബിജെപി മുന്നേറുന്നതിനിടയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ വലിയ ശക്തിയായി മാറി കൊണ്ടിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് നിരഞ്ജന്‍ പട്നായിക്ക് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് പിന്നാലെ ഒഡീഷയില്‍ കോണ്‍ഗ്രസ് മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്.നേരത്തേ ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ മുതിര്‍ന്ന നേതാക്കളായ ബിജോയ് മഹാപാത്രയും ദിലീപ് റേയും കോണ്‍ഗ്രസിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അതും പാര്‍ട്ടിക്ക് ഗുണം ചെയ്യും.

 ബിജെഡിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍

ബിജെഡിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍

ഇതുകൂടാതെ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ പ്രസ്താവനയും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ താത്പര്യമാണ് പ്രകടമായതെന്നാണഅ നവീന്‍ പട്നായിക് പറഞ്ഞത്.

 നിലംതൊടാന്‍ ആയേക്കില്ല

നിലംതൊടാന്‍ ആയേക്കില്ല

ഒരുപക്ഷേ കോണ്‍ഗ്രസുമായി നവീന്‍ പട്നായിക് സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയാല്‍ പിന്നീട് ഒഡീഷയില്‍ നിലംതൊടാന്‍ പോലും ബിജെപിക്ക് കഴിഞ്ഞേക്കില്ല. അതിനാല്‍ സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

 കര്‍ഷക മാര്‍ച്ച്

കര്‍ഷക മാര്‍ച്ച്

ജനവരി ഏഴിന് ബിജെപി കര്‍ഷകരെ അണിനിരത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. 19 വര്‍ഷമായി കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ബിജെഡി സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും അതിനുള്ള മറുപടി കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് നല്‍കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡെ പറഞ്ഞു.

 ബിജെഡിയുടെ മറുപടി

ബിജെഡിയുടെ മറുപടി

അതേസമയം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടിയെ പിന്തുണയ്ക്കുന്നില്ലെന്നിരിക്കെ ഇപ്പോഴത്തെ വാഗ്ദാനം വെറും പൊള്ളയാണെന്ന് ബിജെഡി തിരിച്ചടിച്ചു. നേരത്തേ കോണ്‍ഗ്രസും ഒഡീഷയില്‍ അധികാരത്തില്‍ ഏറിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരും

കേന്ദ്രസര്‍ക്കാരും

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കര്‍ഷക രോഷം തണുപ്പിക്കാന്‍ അസമിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ നാല് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാറും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
BJP Promises Farm Loan Waiver In Odisha If Voted To Power In Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X