കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുമായി ബിജെപി സന്ധി സംഭാഷണത്തിന്? അമിത് ഷാ ബുധനാഴ്ച മുംബൈയില്‍, 50: 50 ഫോര്‍മുലയില്‍ ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: പ്രതിസന്ധികള്‍ പരിഹരിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ പ്രശ്നം പരിഹരിച്ച് ശിവസേന- ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബുധനാഴ്ച മുംബൈ സന്ദര്‍ശിക്കുന്ന അമിത് ഷാ ശിവസേന പക്ഷത്തോട് സന്ധി സംഭാഷണം നടത്തിയേക്കുമെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുംബൈ സന്ദര്‍ശനം ഫലവത്തായാല്‍ അമിത് ഷാ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ വെച്ച് ദേവേന്ദ്ര ഫ‍ഡ്നാവിസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തികഞ്ഞെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. 15 സ്വതന്ത്രരില്‍ മൂന്നില്‍ ഒരു വിഭാഗം ബിജെപി വിമതരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചവരുമാണ്.

രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ല: പാപം ചെയ്യാന്‍ നിര്‍ബന്ധിക്കരുത്, ബിജെപിയോട് ശിവസേന!! രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ല: പാപം ചെയ്യാന്‍ നിര്‍ബന്ധിക്കരുത്, ബിജെപിയോട് ശിവസേന!!

പിന്നോട്ടില്ലെന്ന് ശിവസേന

പിന്നോട്ടില്ലെന്ന് ശിവസേന

തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയുമായി ധാരണയിലെത്തിയ 50: 50 ഫോര്‍മുലയില്‍ നിന്ന് പിന്നോട്ടില്ല നിലപാടിലാണ് ശിവേസന. എന്നാല്‍ ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ തങ്ങളുടെ ഭാഗത്തുനിന്നും ഒരു ഉപമുഖ്യമന്ത്രി കൂടി വേണമെന്നാണ് ഒരു ബിജെപി നേതാവ് ഉന്നയിക്കുന്ന ആവശ്യം. കോത്രൂഡ് സീറ്റില്‍ നിന്ന് വിജയിച്ച ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിനെയാണ് ഉപമുഖ്യന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിലും അവഗണന

കഴിഞ്ഞ സര്‍ക്കാരിലും അവഗണന


മഹാരാഷ്ട്രയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ശിവസേന- ബിജെപി സര്‍ക്കാരില്‍ ശിവസേനക്ക് പ്രധാനപ്പെട്ട മന്ത്രി പദങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി കൂടുതള്‍ മന്ത്രി സ്ഥാനങ്ങള്‍ ശിവസേനക്ക് നല്‍കിയേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തര വകുപ്പ് നല്‍കുന്നത് സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാം. പൊതുമരാമത്ത്, ജലസേചനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളായിരിക്കും ബിജെപി ശിവസേനക്ക് നല്‍കിയേക്കുക.

 സീറ്റ് നഷ്ടം എങ്ങനെ?

സീറ്റ് നഷ്ടം എങ്ങനെ?


2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ശിവസേനക്കും ക്രമാനുഗതമായി സീറ്റുകള്‍ കൈമോശം വന്നിട്ടുണ്ട്. 2014ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 105 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2014ല്‍ 63 സീറ്റുകളില്‍ വിജയിച്ച ശിവസേനക്ക് ഇത്തവണ 56 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ 288 അംഗ മഹാരാഷട്ര നിയമസഭയില്‍ ഇരു പാര്‍ട്ടികളും 145 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ.

പിന്തുണ അനിവാര്യമെന്ന്...

പിന്തുണ അനിവാര്യമെന്ന്...

ബിജെപിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശ്നം വരാനിരിക്കുന്ന ബ്രിഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപിക്ക് ശിവസേനയുടെ പിന്തുണ അനിവാര്യമാണ്. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ എന്‍സിപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ശിവസേന ബിജെപിയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നാണ് കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന ആഹ്വാനം.

English summary
BJP pushes to seal deal to form Maharashtra government, discussions going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X