കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടര ലക്ഷം തൊഴിലവസരം, മത്സ്യത്തൊഴിലാളികള്‍ക്ക് 6000 രൂപ, പുതുച്ചേരിയില്‍ ബിജെപിയുടെ പ്രകടനപത്രിക

Google Oneindia Malayalam News

ചെന്നൈ: ബിജെപി പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. യുവാക്കള്‍ക്ക് രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി ഉണ്ടാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ ആറായിരം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും സ്‌കൂട്ടി സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഇത്തവണ ബിജെപി സഖ്യം പുതുച്ചേരിയില്‍ അധികാരം പിടിക്കുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചിരുന്നു.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

1

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്‌വാള്‍, ഗിരിരാജ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് ബിജെപി പറയുന്നു. എസി റൂമില്‍ ഇരുന്നല്ല ഈ പ്രകടന പത്രിക തയ്യാറാക്കിയത്. മോദി വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് ജനങ്ങള്‍ കാണുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാര്യമായ പ്രചാരണം ജനകീയ പദ്ധതികളെ കേന്ദ്രീകരിച്ച് നടത്തുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രകടന പത്രിക ബിജെപി പരീക്ഷിച്ചത്.

പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ ധനസഹായം ബിജെപി ഉറപ്പ് നല്‍കുന്നു. ജനസുരക്ഷാ പ്ലാന്‍ പുതുച്ചേരിക്കായി കൊണ്ടവരുമെന്നും, രാഷ്ട്രീയ ഗോകുല്‍ മിഷന് കീഴില്‍ കന്നുകാലി വികസന കേന്ദ്രം സ്ഥാപിക്കുമെന്നും ബിജെപി പറയുന്നു. തെരുവോര മീന്‍കച്ചവടക്കാര്‍ക്ക് മുദ്രാ ലോണുകളും വായ്പാ കാലാവധിയില്‍ ട്രോളിംഗ് ഉണ്ടാവുകയാണെങ്കില്‍ അലവന്‍സ് അയ്യായിരത്തില്‍ നിന്ന് എട്ടായിരമാക്കി ഉയര്‍ത്തും. ഫൈബര്‍ ബോട്ടിനും ഡീസലിനും കോള്‍ട്ട് സ്‌റ്റോറേജിനും സബ്‌സിഡികളും വാഗ്ദാനം ചെയ്യുന്നു.

ഹോട്ടായി റഷാമി ദേശായി, ചിത്രങ്ങൾ കാണാം

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും, ക്ഷീരോല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും ബിജെപി പറയുന്നു. പുതുച്ചേരിയിലേക്ക്് ആഗോള സംരംഭങ്ങളെ കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. പുതുച്ചേരി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും, ലാപ്പ്‌ടോപ്പുകള്‍ നല്‍കുമെന്നും ബിജെപി പറയുന്നു. അതേസമയം ഏപ്രില്‍ ആറിനാണ് പുതുച്ചേരിയിലെ 30 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Recommended Video

cmsvideo
Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam

English summary
bjp releases poll manifesto in pudhucherry, promises jobs and financial assistance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X