വിജയിച്ചത് ബിജെപിയുടെ 92 മുസ്ലിം സ്ഥാനാർത്ഥികള്‍: കോണ്‍ഗ്രസിനെ പൂട്ടാനുള്ള പുതിയ തന്ത്രം?
ഭോപ്പാല്‍: കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബി ജെ പിയുടെ 92 മുസ്ലിം സ്ഥാനാർത്ഥികള്‍. ഇതാദ്യമായാണ് ബി ജെ പി ടിക്കറ്റില്‍ ഇത്രയും മുസ്ലിം സ്ഥാനാർത്ഥികള്‍ വിജയിക്കുന്നതെന്നും 2014 തിരഞ്ഞെടുപ്പില്‍ 50 ല്‍ താഴെമാത്രം മുസ്ലിം അംഗങ്ങള്‍ മാത്രമേ പാർട്ടിക്ക് ഉണ്ടായിരുന്നുള്ളെന്നാണ് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കി.
തകർത്തു, കിടുക്കി, പൊളിച്ചു: ആരാധകർ ആഘോഷമാക്കി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍
ഇത്തവണ ആദ്യമായി മൂന്നൂറിലേ ആളുകള്‍ക്ക് സീറ്റുകള്‍ക്ക് നല്‍കി. ആകെ 6671 സീറ്റുകള്‍ ഉള്ളതില്‍ 380 മുസ്ലിങ്ങള്‍ക്കാണ് ബി ജെ പി ടിക്കറ്റ് നല്‍കിയത്.

കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ടിരുന്ന വാർഡുകളിൽ ബി ജെ പി മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചത് പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 25 വാർഡുകളിലെങ്കിലും കോൺഗ്രസില്‍ നിന്നുള്ള ഹിന്ദു സ്ഥാനാർത്ഥികളെ ബി ജെ പിയുടെ മുസ്ലീം സ്ഥാനാർത്ഥികള്‍ തോല്‍പ്പിച്ചു. 209 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. അനുപ്പൂരിൽ ബി ജെ പിയുടെ സ്ഥാനാർത്ഥി അബ്ദുൾ കലാം കോൺഗ്രസിന്റെ അശോക് ത്രിപാഠിയെ പരാജയപ്പെടുത്തിയപ്പോള്‍ ബി ജെ പിയുടെ തന്നെ മുഹമ്മദ് അയാസ് കത്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻലാലിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.

മുസ്ലീം ഭൂരിപക്ഷ വാർഡുകളിൽ വിജയം നേടുന്നതിനായി മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബി ജെ പിയുടെ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഹിന്ദു വോട്ടുകളെ കുറിച്ച് ബി ജെ പിക്ക് ഉറപ്പുണ്ട്. അതിന് അപ്പുറത്തുള്ള വോട്ടുകള്‍ നേടി വിജയം ഉറപ്പിക്കാനാണ് മുസ്ലിം സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

അതേസമയം, ചെറിയ പട്ടണങ്ങളിൽ ബി ജെ പി മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും, മുസ്ലീങ്ങൾക്ക് ടിക്കറ്റ് നൽകാതെ ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ തുടങ്ങിയ നഗരങ്ങളിൽ പാർട്ടി മറ്റൊരു തന്ത്രമാണ് സ്വീകരിച്ചത്. "ഇന്ത്യയുടെ വികസന യാത്രയിൽ എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിന്റെ വിജയമാണിത്", സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് വാജ്‌പേയി അഭിപ്രായപ്പെട്ടു.

ബി ജെ പിക്ക് മുസ്ലീങ്ങൾ നൽകിയ വോട്ടുകൾ സബ്‌കാ സാത്ത്, സബ്‌കാ വികാസ് (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം) എന്ന ഞങ്ങളുടെ നയത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. ഞങ്ങളുടെ മുസ്ലീം സ്ഥാനാർത്ഥികൾ കോൺഗ്രസിന്റെ ഹിന്ദു സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു സുപ്രധാന മാറ്റമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗ്വാളിയോർ, ഖാണ്ഡ്വ, ബുർഹാൻപൂർ എന്നിവിടങ്ങളിലെ വാർഡുകളിൽ ബിജെപി മത്സരിച്ച നാല് വാർഡുകളിലും ഛത്തർപൂർ, ടികംഗഡ്, ദേവാസ്, നർമദാപുരം, നർസിങ്പൂർ എന്നിവിടങ്ങളിലെ രണ്ട് വാർഡുകളിൽ മുസ്ലീം ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ 40 മുനിസിപ്പൽ കൗൺസിലുകളിൽ 24ലും 169 ടൗൺ കൗൺസിലുകളിൽ 123ലുമാണ് ബി ജെ പി വിജയിച്ചത് സംസ്ഥാനത്തെ 80 ശതമാനം മുനിസിപ്പൽ കോർപ്പറേഷനുകളിലും കൗൺസിലുകളിലും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും ബി ജെ പി നേതാക്കള്‍ അവകാശപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസ് 2014-നെ അപേക്ഷിക്ക് ഇത്തവണ 450 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി, അതിൽ 344 പേർ വിജയിച്ചു. 2014 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ 400 മുസ്ലിങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ ന്യൂനപക്ഷ വോട്ടുകള്‍ ചോർത്തുന്നതില്‍ അസദുദ്ദീന് ഒവൈസിയുടെ എഐഎംഐഎം പ്രധാന പങ്കുവഹിച്ചെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2011ലെ സെൻസസ് പ്രകാരം മധ്യപ്രദേശിലെ ജനസംഖ്യയുടെ 6.57 ശതമാനമാണ് മുസ്ലീങ്ങള്‍ വരുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications