Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍വാഞ്ചലില്‍ കാലിടറി ബിജെപി, പ്രമുഖ എംഎല്‍എ ജയ് ചൗബേ ഇനി അഖിലേഷിനൊപ്പം, യോഗിക്ക് തിരിച്ചടി

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി അപ്രതീക്ഷിത തിരിച്ചടി നല്‍കി സമാജ് വാദി പാര്‍ട്ടി. പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള ബിജെപിയുടെ പ്രമുഖ എംഎല്‍എ എസ്പിയിലേക്ക് കുറുമാറുകയാണ്. ഖലീലാബാദില്‍ നിന്നുള്ള എംഎല്‍എയായ ജയ് ചൗബേയാണ് ബിജെപി വിടുന്നത്. സാന്റ് കബീര്‍ നഗര്‍ ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണ് അദ്ദേഹം. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഇവര്‍ക്കുള്ള സ്വാധീനം വളരെ ഉയര്‍ന്ന തലത്തിലാണ്. മണ്ഡലം പിടിക്കാനും പൂര്‍വാഞ്ചലില്‍ തരംഗമാകാനും ബിജെപിക്ക് ചൗബേയിലൂടെ സാധിക്കുമായിരുന്നു. എന്നാല്‍ യുപിയില്‍ ജനസ്വാധീനം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ബിജെപിക്ക് ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയായി മാറിയിരിക്കുകയാണ്.

1

ജയ് ചൗബേ മാത്രമല്ല പൂര്‍വാഞ്ചലില്‍ നിന്ന് ബിജെപി നഷ്ടമാകുന്നത്. മുന്‍ മന്ത്രി ഹരിശങ്കര്‍ തിവാരിയെയും ഒപ്പം അദ്ദേഹത്തിന്റെ മകനും ബിഎസ്പി എംഎല്‍എയുമായ വിനയ് തിവാരിയും എസ്പിയില്‍ ചേരും. വിനയ് ഗൊരഖ്പൂരിലെ ചില്ലുപാര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നിയന്ത്രണം തന്നെ പൂര്‍വാഞ്ചലിനെ അപേക്ഷിച്ചാണ്. ഇവിടെ എസ്പിയുടെ മുന്നേറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. കബീര്‍ നഗറിലെ മുന്‍ എംപിയായ കുശാല്‍ തിവാരിയും എസ്പിയല്‍ ചേരാനിരിക്കുകയാണ്. ഞായറാഴ്ച്ച ഇയാളും അഖിലേഷിന്റെ സാന്നിധ്യത്തില്‍ എസ്പിയില്‍ എത്തിയേക്കും. അതേസമയം ബിജെപിയെ പ്രമുഖ സമുദായങ്ങള്‍ കൈവിടുന്നതിന്റെ സൂചന കൂടിയാണിത്.

എസ്പിയിലേക്ക് വരുന്ന നേതാക്കളെല്ലാം ബ്രാഹ്മണ വിഭാഗം നേതാക്കളാണ്. അത് അഖിലേഷിന് പൂര്‍വാഞ്ചലില്‍ കൂടുതല്‍ കരുത്ത് നല്‍കും. ഈ നാല് നേതാക്കളും നാളെ ലഖ്‌നൗവില്‍ നടക്കുന്ന വാര്‍ത്താസമ്മേളത്തില്‍ തന്നെ എസ്പിയില്‍ ചേരുമെന്നാണ് വിവരം. ജയിലിലായ മാഫിയ ഡോണ്‍ മുക്താര്‍ അന്‍സാരിയുടെ സഹോദരന്‍ സിഗ്ബത്തുള്ള അന്‍സാരി എസ്പിയിലേക്ക് എത്തിയിരുന്നു. മൗ അടക്കമുള്ള ജില്ലകളില്‍ വലിയ ജനസാന്നിധ്യം അന്‍സാരി കുടുംബത്തിനുണ്ട്. നേരത്തെ ബിജെപി ഏകപക്ഷീയമായി ജയിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ആകെ മാറിയിരിക്കുകയാണ്. ആകെ നാല്‍പ്പത് സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ബിജെപിയും എസ്പിയും തമ്മിലുള്ളത്. ഇതും മാറാനും സാധ്യതയുണ്ട്.

എസ്പി ചെറുകിട പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എസ്ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ എസ്പിക്കൊപ്പം ഉണ്ട്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഖിലേഷ് മറുപടിയും നല്‍കി. ലഖ്‌നൗവില്‍ നിന്നുള്ള കത്രിക ദില്ലിയില്‍ നിന്നും റിബ്ബണ്‍ ലഖ്‌നൗവില്‍ നിനനുമാണഅ വന്നത്. സരയൂ കനാല്‍ പദ്ധതിയില്‍ എസ്പി യാതൊരു നിര്‍മാണവും നടത്തിയിട്ടില്ലെന്ന് നിഷേധിക്കാന്‍ യോഗി ആദിത്യനാഥിന് പോലും സാധിക്കില്ല. ഗൊരഖ്പൂര്‍ എയിംസിന് പണം അനുവദിച്ചത് പോലും എസ്പി സര്‍ക്കാരാണ്. ബിജെപി അതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവരാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോലും ബിജെപിക്ക് അറിയില്ല. അവര്‍ക്കാകെ അറിയുന്നത് നാട മുറിക്കലുകള്‍ മാത്രമാണെന്നും അഖിലേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+