കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ബിജെപിയിലേക്ക്! അമിത് ഷായുമായി ബന്ധപ്പെട്ടു!! വെളിപ്പെടുത്തല്‍

  • By Aami Madhu
Google Oneindia Malayalam News

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മോദിയും അമിത് ഷായും അരയും തലയും മുറുക്കി ഇറങ്ങിയതോടെ പാര്‍ട്ടിക്ക് ഭരണമുള്ള രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ മിസോറാമും കോണ്‍ഗ്രസിന് കൈവിട്ടേക്കുമെന്ന് സൂചന. ഭരണവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളും കോണ്‍ഗ്രസിന് ഇവിടെ തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനിടെ പാര്‍ട്ടിയെ ഞെട്ടിച്ച് മറ്റൊരു വെളിപ്പെടുത്തല്‍ ആണ് ഇപ്പോള്‍ ബിജെപി നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മിസോറാം മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹവാല ബിജെപിയില്‍ ചേരാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ബിജെപി യൂണിറ്റ് മേധാവി ജെവി ഹുല്‍ന വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍ വിവരങ്ങള്‍ ഇങ്ങനെ

 രണ്ട് സംസ്ഥാനങ്ങള്‍

രണ്ട് സംസ്ഥാനങ്ങള്‍

അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് കൈയ്യില്‍ ഉള്ളത്. പഞ്ചാബും മിസോറാനും. ഈ സംസ്ഥാനങ്ങള്‍ കൂടി കൈവിട്ടാല്‍ പിന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വേറെയില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മോദിയും അമിത് ഷായും അരയും തലയും മുറുക്കി ഇറങ്ങിയതോടെ ഈ സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് കൈവിട്ടേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

2013 ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന മിസോറാമില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും സ്പീക്കര്‍ക്കും പുറമേ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ബിജെപി പാളയത്തിലേക്ക് നീങ്ങുകയാണെന്നാണ് ബിജെപിയുടെ വെളിപ്പെടുത്തല്‍.

 രാജിവെച്ചു

രാജിവെച്ചു

നേരത്തേ മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും ആഭ്യന്ത്രമന്ത്രിയുമായ ആര്‍ ലാല്‍സിര്‍ലിയാന രാജിവെച്ചിരുന്നു. അദ്ദേഹത്തിന്‍റെ രാജി വലിയ പ്രതിസന്ധിയാലാണ് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്.മിസോറാം കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്നു ലാല്‍സിര്‍ലിയാന.

 പാര്‍ട്ടിവിട്ടു

പാര്‍ട്ടിവിട്ടു

ഇതിന് പിന്നാലെ മുന്‍ മന്ത്രിമാരായ ലാല്‍റിന്‍ലിയാന സൈലോ, ബുദ്ധാധന്‍ ചക്മ, മിംഗ്ഡൈലോവ ഖിയാംഗ്തേ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്തേക്ക് പോയി. ലാല്‍സിര്‍ലിയാനയും സൈലോയും പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിലേക്കായിരുന്നു പോയത്.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

അതേസമയം ചക്മ ബിജെപിയില്‍ ചേര്‍ന്നു. കിയാംഗ്ഡേ സ്വതന്ത്രമായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.ഇതിന് പിന്നാലെ നിയമസഭ സ്പീക്കറായ ഹിപെയ്യയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി. ഇപ്പോള്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവലയും ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് ബിജെപി മേധാവി ജെവി ഹുല്‍ന വെളിപ്പെടുത്തിയത്. അരുണാചല്‍ പ്രദേശില്‍ ഉണ്ടായത് പോലുള്ള അട്ടിമറി മിസോറാമില്‍ നടക്കുമെന്ന് ഹുല്‍ന വെളിപ്പെടുത്തുന്നു.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പിന് മുന്‍പ് ലാല്‍ തന്‍ഹാവ്ലയും അദ്ദേഹത്തിന്‍റെ അനുയായികളും ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ സ്ഥിരമായി തങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 11 ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്നാണ് ഹുല്‍ന വെളിപ്പെടുത്തിയത്.

 അട്ടിമറി

അട്ടിമറി

10 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ അത് സാധ്യമാകും. മുഖ്യമന്ത്രി ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. അരുണാചല്‍ പ്രദേശില്‍ നടന്ന പോലെ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തും ജെവി ഹുല്‍ന വ്യക്തമാക്കി.

 അരുണാചല്‍പ്രദേശില്‍

അരുണാചല്‍പ്രദേശില്‍

2016 സപ്തംബറില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെമാ ഖണ്ഡുവടക്കം 43 എംഎല്‍എമാര്‍ ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പീള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ലയിച്ചിരുന്നു. സമാന രീതിയിലാകും മിസോറാമില്‍ മുഖ്യമന്ത്രിയും സംഘവും കോണ്‍ഗ്രസില്‍ എത്തുകയെന്നും ഹുല്‍ന പറയുന്നു.

 രാജ്നാഥ് സിങ്ങിനെ വിളിച്ചു

രാജ്നാഥ് സിങ്ങിനെ വിളിച്ചു

തന്‍വാല ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ്ങിനെ ബന്ധപ്പെട്ട് കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം തന്‍വാലയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുമായി ബിജെപിയില്‍ ലയിക്കാനാണ് പദ്ധതി. അതേസമയം മുതിര്‍ന്ന എംഎന്‍എഫ് നേതാവും ഹുല്‍നയുടെ പ്രസ്താവന ശരിവെച്ചു. തനിക്ക് ലഭിച്ച വിവരം അനുസരിച്ച് ബിജെപിയില്‍ ലയിക്കാന്‍ തന്‍റെ മകള്‍ക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനമാണ് തന്‍വാല ചോദിച്ചതെന്ന് നേതാവ് പറഞ്ഞു.

 ഗവര്‍ണറാക്കാന്‍

ഗവര്‍ണറാക്കാന്‍

തന്നെ ഗവര്‍ണറായി നിയമിക്കണമെന്ന ആവശ്യവും തന്‍വാല മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ഡീല്‍ അനുസരിച്ചാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നതെന്നും നേതാവ് വ്യക്തമാക്കി. നവംബര്‍ 28 നാണ് മിസോറാമിലെ 40 അംഗ അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

 മിസോറാമില്‍ ബിജെപി

മിസോറാമില്‍ ബിജെപി

2008 മുതല്‍ കോണ്‍ഗ്രസാണ് മിസോറാമില്‍ ഭരിക്കുന്നത്. 7.68 ലക്ഷം വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ ഇതുവരെ ബിജെപിക്ക് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല. മിസോറാം ഇത്തവണത്തെ ക്രിസ്മസ് ബിജെപി ഭരണത്തിന് കീഴിലാകും ആഘോഷിക്കുകയെന്ന ബിജെപി പ്രസിഡന്‍റ് അമിത് ഷാ ഇതിനിടെ പ്രഖ്യാപിച്ചിരുന്നു.

English summary
BJP Says Mizoram Chief Minister Wanted To Join, Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X