Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗ് മതേതര പാർട്ടിയെന്ന പരാമർശം, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കൊമ്പ് കോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണില്‍ വെച്ചാണ് മുസ്ലീം ലീഗുമായി കേരളത്തില്‍ കോണ്‍ഗ്രസിനുളള സഖ്യത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായാണ് രാഹുലിന്റെ പരാമര്‍ശം.

തീവ്ര ആശയങ്ങള്‍ പിന്തുടരുകയും ഇന്ത്യാ വിഭജനത്തെ പിന്തുണയ്ക്കുകയും ചെയ്ത സംഘടനയാണ് മുസ്ലീം ലീഗ് എന്നാണ് ബിജെപി ആരോപിക്കുന്നത്. മുസ്ലീംങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം ദില്ലിയില്‍ പറഞ്ഞു. ആ പാര്‍ട്ടിയില്‍ ഹിന്ദുക്കളോ മുസ്ലീംങ്ങളോ ഇല്ലെന്നും കണ്ണന്താനം പറഞ്ഞു.

Rahul Gandhi about Muslim League

കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെ പരീക്ഷണ ശാലയായി മാറിയിട്ടും ലീഗ് പ്രതികരിക്കുന്നില്ല. മാത്രമല്ല തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ സംബന്ധിച്ചും ലീഗ് മൗനം പാലിക്കുകയാണ് എന്നും അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ ആര്‍എസ്എസ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കരുതെന്ന് മോഹന്‍ ഭാഗവത് പ്രതികരിച്ചു.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ കാരണക്കാരായ ജിന്നയുടെ മുസ്ലീം ലീഗാണ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടി. രാഹുല്‍ ഗാന്ധിക്ക് വായനക്കുറവുണ്ട്. രാഹുലില്‍ നിന്നും കപടതയും കുടിലതയുമാണ് പുറത്ത് വരുന്നത്. മാത്രമല്ല വയനാട്ടില്‍ സ്വീകാര്യത ഉറപ്പാക്കാനുമാണ് രാഹുല്‍ ശ്രമിക്കുന്നത് എന്ന് അമിത് മാളവ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+