അപ്‌നാദള്‍ പിടിക്കാന്‍ അമ്മയും മകളും, അനുപ്രിയയെ കൃഷ്ണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി?
ബി ജെ പി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ അനുപ്രിയ പട്ടേലിനെ സ്വന്തം പാര്‍ട്ടിയായ അപ്‌നാദള്‍ പുറത്താക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണത്രെ ആറ് വര്‍ഷത്തേക്ക് അനുപ്രിയ പട്ടേലിനെ അപ്‌നാദളില്‍ നിന്നും പാര്‍ട്ടി അധ്യക്ഷയും അമ്മയുമായ കൃഷ്ണ പട്ടേല്‍ പുറത്താക്കിയത്. ഉത്തര്‍ പ്രദേശില്‍ ബി ജെ പിയുടെ സഖ്യകക്ഷിയാണ് അപ്‌നാദള്‍.
2009 ല്‍ അനുപ്രിയ പട്ടേലിന്റെ അച്ഛനും അപ്‌നാദള്‍ സ്ഥാപകനുമായ സോന്‍ലാല്‍ പട്ടേല്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണ പട്ടേല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തിയത്. പിന്നാലെ അനുപ്രിയ പട്ടേലും കൃഷ്ണ പട്ടേലും പാര്‍ട്ടിയുടെ നേതൃസ്ഥാനം സംബന്ധിച്ച് വഴക്കുകളും ഉണ്ടായി. അമ്മയും മകളും തമ്മിലുള്ള അധികാരത്തര്‍ക്കത്തിനൊടുവിലാണ് അനുപ്രിയ പട്ടേലിനെ കൃഷ്ണ പട്ടേല്‍ പുറത്താക്കിയത്.

അതേസമയം അപ്‌നാദളിന്റെ യഥാര്‍ഥ നേതാവ് അനുപ്രിയ പട്ടേലാണ് എന്നാണ് ഇവരുടെ അനുയായികള്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള എം പിയാണ് അനുപ്രിയ. അനുപ്രിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ബി ജെ പിയുമായുള്ള സഖ്യം അപ്‌നാദള്‍ അവസാനിപ്പിക്കുമെന്ന് കൃഷ്ണ പട്ടേല്‍ കഴിഞ്ഞ ദിവസം ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബി ജെ പി അനുപ്രിയയെ മന്ത്രിയാക്കിയത്.
സോന്‍ വാല്‍ പട്ടേലിന്റെ സല്‍പ്പേര് ഉപയോഗിക്കലാണ് ബി ജെ പിയുടെ ലക്ഷ്യമെന്നാണ് കൃഷ്ണ പട്ടേല്‍ ആരോപിക്കുന്നത്. ഭീഷണിപ്പെടുത്തിയ പ്രകാരം ബി ജെ പിയുമായുള്ള ബന്ധവും അപ്‌നാദള്‍ ഉപേക്ഷിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വലിയ സന്തോഷവതിയായിട്ടാണ് അനുപ്രിയ പട്ടേല്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്നത്. മുമ്പ് എം എല്‍ ആയി പ്രവര്‍ത്തിച്ച പരിചയവും ഈ എം ബി എ ബിരുദധാരിക്കുണ്ട്. മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയാണ് പട്ടേല്‍.
അടുത്ത പേജില്‍: അനുപ്രിയ പട്ടേലിന്റെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ സുലഭം; മന്ത്രി പരാതി നല്‍കി!












Click it and Unblock the Notifications