കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിനെ ബിജെപി തട്ടിയെടുത്തെന്ന് അമ്മ, മോദിക്ക് പണിയാകുമോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തീപ്പൊരി എം പി അനുപ്രിയ പട്ടേലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിനയാകുമോ. അടുത്തു വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മായാവതിക്കും മുലായത്തിനും മറുപടിയായിട്ടാണ് ഒ ബി സി നേതാവായ അനുപ്രിയ പട്ടേലിനെ മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാ ദളിന്റെ എം പിയാണ് 35 കാരിയായ അനുപ്രിയ പട്ടേല്‍.

അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സ്വന്തം അമ്മ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍. ബി ജെ പി തന്റെ മകളെ തട്ടിയെടുത്തു എന്നാണ് അപ്‌നാദള്‍ പ്രസിഡണ്ടായ കൃഷ്ണ പട്ടേല്‍ ആരോപിക്കുന്നത്. അനുപ്രിയ പട്ടേലിനെ കേന്ദ്രമന്ത്രിയാക്കിയത് പാര്‍ട്ടി അറിയാതെയാണ്. ഇക്കാര്യം തങ്ങളോട് ചര്‍ച്ച ചെയ്യാന്‍ പോലും ബി ജെ പി തയ്യാറായിട്ടില്ല - കൃഷ്ണ പട്ടേല്‍ പറയുന്നു.

narendramodi

ഉത്തര്‍ പ്രദേശിലെ കുര്‍മി വോട്ടുകള്‍ സ്വന്തമാക്കാനുളള ബി ജെ പിയുടെ അടവാണ് അനുപ്രിയ പട്ടേലിനെ മന്ത്രിയാക്കിയ നടപടി എന്നാണ് കൃഷ്ണ പട്ടേല്‍ പറയുന്നത്. ഇത് ബി ജെ പിയുടെ അവസരവാദമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളെ ഉപയോഗിച്ച് ബി ജെ പി കുര്‍മി വോട്ടുകള്‍ ഭിന്നിപ്പിച്ചു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ബി ജെ പി തങ്ങളെ ചതിച്ചു.

തങ്ങളിപ്പോള്‍ എന്‍ ഡി എയുടെ ഭാഗമല്ല എന്നും കൃഷ്ണ പട്ടേല്‍ പറയുന്നു. സഖ്യകക്ഷിയായിരുന്നെങ്കില്‍ തങ്ങളുടെ ഒരു എം പിയെ മന്ത്രിയാക്കുന്നതിന് മുമ്പ് ബി ജെ പി തങ്ങളോട് ചോദിക്കുമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കൃഷ്ണ പട്ടേല്‍ പറയുന്നു. എന്നാല്‍ അനുപ്രിയ പട്ടേലാണ് ശരിക്കുള്ള പാര്‍ട്ടി എന്നാണ് എം പിയെ പിന്തുണക്കുന്നവര്‍ പറയുന്നത്. അമ്മയും മകളും തമ്മിലുള്ള അധികാര പോരിന്റെ കഥ അടുത്ത പേജില്‍.

അടുത്ത പേജില്‍: അപ്‌നാദള്‍ പിടിക്കാന്‍ അമ്മയും മകളും, അനുപ്രിയയെ കൃഷ്ണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി?

English summary
BJP snatched away Anupriya, says Union Minister's mother and Apnadal cheif Krishna Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X