ബിജെപിക്ക് കോണ്‍ഗ്രസിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': ബിഹാറിലെ താരപ്രചാരകന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
പാറ്റ്ന: കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചെങ്കിലും അത്ര മികച്ച വിജയമായിരുന്നില്ല കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത് 19 ഇടത്ത് മാത്രമായിരുന്നു. തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തുകയും ചെയ്തു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തി വരുന്നത്. അതില്‍ ചില ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന‍് കോണ്‍ഗ്രസിന് സാധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ബിജെപിയിലെ ജനപ്രിയരായ നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ധർമിക് നയാസ് പരിഷത്ത് ദേശീയ പ്രസിഡന്റും ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നറുമായ ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കളില്‍ പ്രമുഖന്‍.

തിങ്കളാഴ്ച സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പിസിസി അധ്യക്ഷന്‍ മദൻ മോഹൻ ജാ, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് അജിത് ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്ത് വന്ന ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മതവിശ്വാസികളേയും പണ്ഡിതന്‍മാരേയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ബിജെപി എല്ലാവരേയും വഞ്ചിച്ചതായും കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെ ശാസ്ത്രി ആരോപിച്ചു. ബിജെപിയിൽ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. പാർട്ടിയിൽ പൊതുതാൽപര്യ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്താൻ മാത്രമാണ് ബിജെപി വിശുദ്ധ സമാജിനെ ഉപയോഗിച്ചത്. പിന്നീട് അവരുടെ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. മതപ്രബോധകർ എല്ലായ്പ്പോഴും ഇത് ഇഷ്ടപ്പെടുന്നില്ലെന്നും സദാഖത്ത് ആശ്രമത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിക്ക് പുറമെ വിശുദ്ധ നികേഷ് ചൗധരി, ധീരജ് പാണ്ഡെ, അഞ്ജനി ചൗധരി എന്നിവരും കോൺഗ്രസിൽ ചേർന്നു. ഇവരും ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എല്ലാവരേയും ഉള്‍ക്കൊണ്ട്, കാര്‍ഷകരുടെ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുമെന്നും പിസിസി അധ്യക്ഷന്‍ പറഞ്ഞു.

അവസാന ശ്വാസം വരെ കർഷകരുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും. കര്‍ഷകര്‍ക്ക് വേണ്ടി രാഹുൽ ഗാന്ധി നടത്തുന്ന സമരങ്ങള്‍ ശ്രദ്ധേയമാണ്. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം രാവിലെ പാർലമെന്റ് വരെ രാഹുല്‍ നടത്തിയ ട്രാക്ടർ മാർച്ച് ഏറെ അഭിനന്ദനീയമാണെന്നും പിസിസി അധ്യക്ഷന്‍ മദൻ മോഹൻ ജാ പറഞ്ഞു.

പാർട്ടി നേതാക്കളായ രൺദീപ് സിംഗ് സുർജേവാലയെയും ബി വി ശ്രീനിവാസനെയും തടങ്കലിൽ പാർപ്പിച്ചതിലും മറ്റൊരു നേതാവ് അൽക ലംബയെ വീട്ടുതടങ്കലിൽ പാർപ്പിച്ചും അനീതിയാണെന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത സിഎൽപി നേതാവ് ശർമ അഭിപ്രായപ്പെട്ടത്. ഭരണകക്ഷിയായ എൻഡിഎയുടെ ജനദ്രേഹ നയങ്ങല്‍ രാഹുൽ പുറത്ത് കൊണ്ട് വരുന്നുണ്ട് അതിനാലാണ് അവർ അസ്വസ്ഥരാകുന്നതെന്നും ശർമ കൂട്ടിച്ചേര്‍ത്തു.
Recommended Video
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications