മോദിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി, 58ല്‍ 50ഉം തോറ്റു!
ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഞെട്ടല്‍. സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയാണ് നരേന്ദ്ര മോദിയുടെ ബി ജെ പിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. പ്രധാനമന്ത്രിയുടെ സിറ്റിംഗ് മണ്ഡലമായ വാരാണസിയിലാണ് ബി ജെ പിക്ക് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. വാരാണസിയിലെ 58 സീറ്റുകളില്‍ വെറും എട്ടെണ്ണത്തില്‍ മാത്രമാണ് എന്‍ ഡി എയ്ക്ക് ജയിക്കാനായത്.
കഴിഞ്ഞില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദത്ത് ഗ്രാമമായ നയാപുരിയിലും ബി ജെ പിക്ക് തോല്‍വിതന്നെ ശരണം. രണ്ട് വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഈ ഫലം ബി ജെ പിയെ ഇരുത്തിച്ചിന്തിപ്പിക്കും എന്ന കാര്യം ഉറപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ മിന്നും പ്രകടനമാണ് പാര്‍ട്ടി നടത്തിയിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷത്തെ കേന്ദ്രത്തിലെ ഭരണം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും അകറ്റി.

ഞെട്ടിത്തരിച്ച് ബി ജെ പി
ബി ജെ പിക്ക് ശക്തമായ അടിത്തറയുളഅള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശ്. ഇവിടത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നത് പാര്‍ട്ടിക്ക് ചെറിയ തിരിച്ചടിയൊന്നുമല്ല.

ലഖ്‌നൊവില്‍ പാര്‍ട്ടി തകര്‍ന്നു
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി മാത്രമല്ല, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഖ്‌നൊവും പാര്‍ട്ടിയെ കൈവിട്ടു. 28ല്‍ വെറും നാലേ നാല് സീറ്റാണ് ബി ജെ പിക്ക് ഇവിടെ കിട്ടിയത്.

തിരിച്ചുവരവില്ലേ
56ല്‍ ഏഴു സീറ്റ് മാത്രം ജയിച്ച ഡിയോറിയയിലാണ് ബി ജെ പിക്ക് മറ്റൊരു ഷോക്ക് കിട്ടിയത്. കന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമാണിത്.

ഉത്തര്‍ പ്രദേശ് മാത്രം മതി
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളുണ്ട്. 80 ലോക്‌സഭാ മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്.

ഞെട്ടാനുള്ള കാരണം
80 ല്‍ 71 സീറ്റുകളാണ് നരേന്ദ്ര മോദിയുടെ ബി ജെ പി 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. അവിടെ നിന്നാണ് പാര്‍ട്ടിയുടെ ഈ വീഴ്ച.












Click it and Unblock the Notifications