അണ്ണാമലൈ ഒഴിയും; പുതിയ അടവുമായി അമിത് ഷാ, തമിഴകത്ത് ബിജെപിയെ നയിക്കാന്‍ മറ്റൊരാള്‍
ചെന്നൈ: അണ്ണാഡിഎംകെ-ബിജെപി സഖ്യം വീണ്ടും ഉറപ്പിക്കാന്‍ തമിഴ്നാട്ടില്‍ പുതിയ നീക്കവുമായി ബിജെപി കേന്ദ്ര നേതൃത്വം. തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ നീക്കുമെന്നാണ് വിവരം. അണ്ണാമലൈ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടരുന്നതില്‍ അണ്ണാഡിഎംകെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2023ല്‍ ബിജെപി-അണ്ണാഡിഎംകെ സഖ്യം തകരാന്‍ ഇടയാക്കിയത് അണ്ണാമലൈ ആണ് എന്ന വിമര്‍ശനവുമുണ്ട്.
എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ വലിയ ശക്തിയായി തമിഴ്നാട്ടിലുണ്ട്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് എന്നിവര്‍ക്ക് പുറമെ തമിഴ്നാട്ടിലെ മറ്റു ചില കക്ഷികളും ഡിഎംകെക്ക് പിന്നില്‍ അണിനിരക്കുന്നു. നടന് വിജയ് ടിവികെ പാര്‍ട്ടിയുമായി സജീവമാണ്. ഈ വേളയിലാണ് ബിജെപി കേന്ദ്ര നേതൃത്വം പുതിയ അടവ് പയറ്റുന്നത്. എന്നാല്‍ അണ്ണാഡിഎംകെ കളി മാറ്റിയേക്കുമെന്ന് അണ്ണാമലൈയുടെ അടുപ്പക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.

2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തമിഴ്നാട്. അണ്ണാഡിഎംകെ-ബിജെപി സഖ്യം നിലവില്‍ വന്നാല്‍ ശക്തമായ ത്രികോണ മല്‍സരത്തിന് അരങ്ങ് ഒരുങ്ങും. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന വിശ്വാസത്തിലാണ് ഡിഎംകെ. ഇതിനുള്ള കളി അവര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. ഇവിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം ജാതി കാര്‍ഡ് ഇറക്കുന്നത്.
ബിജെപിയുമായി അണ്ണാഡിഎംകെ സഖ്യമുണ്ടാക്കിയാല്‍ മുന്നണിയിലെ വല്യേട്ടന് അണ്ണാഡിഎംകെ ആകും. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി ഉള്‍പ്പെടുന്ന ഗൗണ്ടര്‍ സമുദായംഗമാണ് അണ്ണാമലൈയും. പ്രധാന കക്ഷികളുടെ രണ്ട് നേതാക്കള്‍ ഒരേ ജാതിയില്‍ നിന്ന് വരുന്നത് ഗുണം ചെയ്യില്ലെന്നും തേവര് സമുദായത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അണ്ണാഡിഎംകെ പലതട്ടായി പിരിഞ്ഞിരുന്നെങ്കിലും ടിടിവി ദിനകരന്, ശശികല, ഒ പനീര്‍ശെല്‍വം എന്നിവരെല്ലാം ഇപ്പോള്‍ കൈകൊടുത്ത് ഒറ്റക്കെട്ടായി. മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യനെ മുന്നില്‍ നിര്‍ത്തി എടപ്പാടി പളനിസ്വാമിയെ ഒതുക്കാനാണ് ഇവരുടെ ശ്രമം. സെങ്കോട്ടയ്യന് ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയ പിന്നാലെയാണ് എടപ്പാടി അടവ് മാറ്റി ഡല്‍ഹിയിലെത്തിയതും അമിത് ഷായെ കണ്ടതും.
ബിജെപി തമിഴ്നാട്ടില്‍ മഹാരാഷ്ട്ര മോഡല്‍ പയറ്റുമോ എന്ന ആശങ്ക അണ്ണാഡിഎംകെയിലുണ്ട്. സഖ്യം ചേര്‍ന്ന് കൂടെ കൂടിയ ശേഷം പാര്‍ട്ടിയെ വിഴുങ്ങുമോ എന്നാണ് അവരുടെ ഭയം. ശിവസേനയെ പിളര്‍ത്തിയ പോലെ അണ്ണാഡിഎംകെയെ പിളര്‍ത്താനുള്ള സാധ്യതയും ചില നേതാക്കള്‍ കാണുന്നു. ഈ വേളയില്‍ അണ്ണാഡിഎംകെ മറ്റുചില വഴികളും മുന്നില്‍ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അണ്ണാഡിഎംകെയെ പൂര്‍ണമായി വിശ്വസിക്കരുത് എന്നാണ് അണ്ണാമലൈയെ പിന്തുണയ്ക്കുന്ന ബിജെപി നേതാക്കളുടെ മുന്നറിയിപ്പ്. അണ്ണാമലൈയെ നീക്കിയ ശേഷം അണ്ണാഡിഎംകെ വിജയുടെ ടിവികെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി വഞ്ചിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. അണ്ണാഡിഎംകെ-ടിവികെ സഖ്യചര്‍ച്ച നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.
കെ അണ്ണാമലൈയുമായി അമിത് ഷാ ചര്‍ച്ച നടത്തി പദവിയില്‍ നിന്ന് നീക്കുന്ന കാര്യങ്ങള്‍ ബോധിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍. ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന് സംസ്ഥാന പ്രസിഡന്റ് ആകുമെന്നാണ് കരുതുന്നത്. തേവര് സമുദായക്കാരനാണ് ഇദ്ദേഹം. ഇതുവഴി തേവര് സമുദായ വോട്ട് കൂടി നേടാന്‍ സാധിച്ചാല്‍ തമിഴ്നാട്ടില്‍ ഭരണത്തിലേറാമെന്ന് ബിജെപി കരുതുന്നു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications