ഇതര സംസ്ഥാനക്കാരുടെ വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി; ഗുജറാത്തില്‍ കെ സുരേന്ദ്രനും പ്രചാരണത്തില്‍
അഹമ്മദാബാദ്: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ബി ജെ പിയും. രാജ്യത്തെ പ്രധാന നേതാക്കളെയെല്ലാം ഗുജറാത്തില്‍ എത്തിച്ച് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ബി ജെ പിയും ശക്തമായ പ്രചാരണ പരിപാടികളുമായി ഗുജറാത്തില്‍ മുന്നോട്ടു പോകുകയാണ്.

ഗുജറാത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വോട്ടുറപ്പിക്കാനും ബി ജെ പി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് നേതാക്കളുടെ ഒരു വമ്പന്‍ നിര തന്നെ ഗുജറാത്തില്‍ ക്യാമ്പ് ചെയ്യാനാണ് തീരുമാനം. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട, ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തുകയാണ്.

ബി ജെ പിയുടെ പ്രവാസി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചാന്ദ്‌ഖേഡ, ബാപ്പു നഗര്‍, ആനന്ദ് എന്നീ സ്ഥലങ്ങളില്‍ മലയാളി വോട്ടര്‍മാരുടെ യോഗങ്ങളില്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തു. കേരള മാതൃക പ്രചാരണത്തിലൂടെ വളര്‍ത്തിയെടുത്തതും ഗുജറാത്ത് മാതൃക പ്രവര്‍ത്തിയിലൂടെ തെളിയിക്കപ്പെട്ടതുമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

നിക്ഷേപ സൗഹൃദവും കഠിനാധ്വാനത്തിന് വിലയുള്ളതുമായ അന്തരീക്ഷം ഗുജറാത്തിലാണുള്ളത്. ദാരിദ്ര്യവും കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും വേട്ടയാടിയിരുന്ന ഗുജറാത്തിനെ രാജ്യത്തെ മുന്‍നിരയില്‍ എത്തിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണമാണ്. ബി ജെ പിക്ക് ഇവിടെ തിളക്കമാര്‍ന്ന വിജയം ലഭിക്കുന്നത് ലോകത്തിന് ശക്തമായ സന്ദേശം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസും പ്രമുഖ നേതാക്കളെ പ്രചാരണ രംഗത്തിറക്കുന്നുണ്ട്. ഗുജറാത്ത്് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച് രമേശ് ചെന്നിത്തലയും സജീവമാണ്. അടുത്ത 15 ദിവസം ശക്തമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ എല്ലാ നേതാക്കളും ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. എന്നാല്‍ പ്രാധാന്യം പരിഗണിച്ച് അദ്ദേഹം ഗുജറാത്തില്‍ പ്രചാരണത്തിനെത്തും.












Click it and Unblock the Notifications