കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേടും,മോഡി പ്രധാനമന്ത്രിയാകും,റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയ സാധ്യത കല്‍പ്പിച്ച് കൊണ്ട് വീണ്ടുമൊരു അഭിപ്രായ സര്‍വ്വേ കൂടി. എബിപി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ബിജെപി വിജയിക്കുമെന്ന് കണ്ടെത്തിയത്. 210 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് 81 സീറ്റുകള്‍ മാത്രം നേടാനേ കഴിയൂ എന്നും സര്‍വ്വേയില്‍ പറയുന്നു.

226 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിയ്ക്കുമെന്നും നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുമെന്നും സര്‍വ്വേയില്‍ പറയുന്നു. യുപിഎയ്ക്ക് 101 സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നാണ് സര്‍വ്വേ പറയുന്നത്. ഇടത് പാര്‍ട്ടികള്‍ക്ക് 30 സീറ്റ് മറ്റുള്ളവ 186 എന്നിങ്ങനെയാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

Narendra Modi

ഇതില്‍ 186 സീറ്റുകളിലെ വിജയികള്‍ എന്‍ഡിഎ, യുപിഎ, ഇടത് എന്നിവയുടെ ഭാഗമല്ല. പുതിയ തരംഗം തീര്‍ക്കുന്ന എഎപി 11 സീറ്റുകളില്‍ വിജയിക്കുമെന്ന് സര്‍വ്വേയില്‍ പറയുന്നു. രാജ്യത്തിന്റെ വടക്കും, പടിഞ്ഞാറും ബിജെപിയ്ക്കും എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും അനുകൂലമായ തരംഗം ഉണ്ടാകുമെന്നും സര്‍വ്വേ പറയുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവ ബിജെപിയ്‌ക്കൊപ്പമാണെന്നും സര്‍വേ പറയുന്നു.

നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരില്‍ മോഡി പ്രധാനമന്ത്രിയാകണമെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും മോഡി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിയ്ക്കുന്നു. 15 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയ്ക്കും 5 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാളിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

English summary
Yet another opinion poll has predicted that the BJP is likely to record its best ever tally in the coming Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X