'തെലങ്കാനയിലും ഷിൻഡെ മോഡലിന് ബിജെപി ശ്രമം', മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; ആരോപണവുമായി കവിത
ഹൈദരാബാദ്: മഹാരാഷ്ട്രയിൽ ഭരണം പിടിച്ച ഷിൻഡെ മോഡലിൽ തെലങ്കാനയിലും ഭരണം പിടിക്കാൻ ബി ജെ പി ശ്രമിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി നേതാവുമായ കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത. ഹൈദരാബാദിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ.

കോൺഗ്രസിൽ ചേരാനായി കവിത പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സമീപിച്ചുവെന്ന് ബി ജെ പി എം പി ധർമ്മപുരി അരവിന്ദ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു എം എൽ സി കൂടിയായി കവിത തുറന്നടിച്ചത്. 'ഞാനൊരു ഡീസന്റ് രാഷ്ട്രീയക്കാരിയാണ്. വളരെ അധികം കാലം ഒരു രാഷ്ട്രീയക്കാരിയെന്ന നിലയിൽ തനിക്ക് ഇവിടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. ആരേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ബി ജെ പിയിലെ ചിലർ തനിക്ക് മുൻപിൽ ഒരു പ്രപ്പോസലുമായി വന്നിരുന്നു. ഷിൻഡെ മോഡലായിരുന്നു അവരുടെ വാഗ്ദാനം. എന്നാൽ ഞാൻ അത് നിരസിച്ചു' , മാധ്യമങ്ങൾക്ക് മുൻപിൽ കവിത പറഞ്ഞു.ശിവസേന നേതാവായിരുന്ന ഷിൻഡെയ അടർത്തിയെടുത്തായിരുന്നു ബി ജെ പി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചത്. ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നൽകിയായിരുന്നു ബി ജെ പി ഓപ്പറേഷൻ താമര അവിടെ പയറ്റിയത്.

സ്വന്തം പാർട്ടിയേയും സ്വന്തം നേതാക്കളേയും ചതിക്കുന്ന സ്വഭാവം തെലങ്കാനയിലെ ജനങ്ങൾക്ക് ഇല്ലെന്നും കവിത കൂട്ടിച്ചേർത്തു. 'സ്വന്തം കരുത്തിലൂടെയാണ് ഞങ്ങൾ നേതാക്കളാകുന്നത്, അല്ലാതെ പിൻവാതിലിലൂടെയല്ല. അതുകൊണ്ട് തന്നെ വിനയത്തോടെ ഞാൻ അവരുടെ വാഗ്ദാനം നിരസിച്ചു, എന്റെ ഹൃദയം കെഎസിആറിനും നമ്മുടെ പാർട്ടിക്കുമൊപ്പമാണ്', തെലങ്കാന എം എൽ സി കൂടിയായ കവിത പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ബി ജെ പി എം പി ആവർത്തിച്ചാൽ നിസാമാബാദിൽ ചെരിപ്പ് കൊണ്ട് തല്ല് വാങ്ങുമെന്നും കവിത കൂട്ടിച്ചേർത്തു.

മകളെ പ്രലോഭിപ്പിക്കാൻ ബി ജെ പി ശ്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം കെസി ആർ പാർട്ടി യോഗത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കവിതയുടെ തുറന്ന് പറച്ചിൽ. അതേസമയം കവതിയുടെ ആരോപണത്തെ തള്ളി ബി ജെ പി രംഗത്തെത്തി.തങ്ങൾ മദ്യക്കച്ചവടത്തിൽ ഏർപ്പെടുന്ന പാർട്ടിയല്ലെന്നും അതിനാൽ കെ സി ആർ വന്നാൽ പോലും ഞങ്ങൾ അദ്ദേഹത്തെ ബി ജെ പിയിൽ എടുക്കില്ലെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബൻഡി സഞ്ജയ് പരിഹസിച്ചത്.

ദക്ഷിണേന്ത്യയിൽ ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. തുടർന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബി ജെ പി വോട്ടുയർത്തി. അടുത്തിടെ നടന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പിൽ കടുത്ത മത്സരം കാഴ്ചവെയ്ക്കാനും ബി ജെ പിക്ക് സാധിച്ചിരുന്നു. പോരാട്ടത്തിൽ ടി ആർ എസ് ആയിരുന്നു ജയിച്ചത്.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications