കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തെ പൊളിക്കാന്‍ ബിജെപി, പ്രചാരണം ശക്തമാക്കും, 700 വാര്‍ത്താസമ്മേളനങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ സമരത്തെ പൊളിക്കാന്‍ നീക്കങ്ങളുമായി ബിജെപി. എല്ലാ സംസ്ഥാനത്തും പരമാവധി കര്‍ഷകരെ മോശക്കാരാക്കി കാണിക്കാനും, നിയമത്തെ അനുകൂലിച്ച് പ്രചാരണങ്ങള്‍ നടത്താനുമാണ് ബിജെപിയുടെ നീക്കം. ഒരുവശത്ത് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ്. കര്‍ഷകരുമായി ചര്‍ച്ചത നടത്തിയത് കൊണ്ട് ഇനിയും കാര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി കര്‍ഷകരുമായി മോദി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു.

1

കര്‍ഷകര്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് അടക്കം കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ ബിജെപി ഇതിനെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ തന്നെ നീക്കം തുടങ്ങി. 700 വാര്‍ത്താ സമ്മേളനങ്ങളാണ് കര്‍ഷക നിയമത്തെ കുറിച്ച് ബിജെപി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത് ഈ നിയമവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം. 100 യോഗങ്ങളും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ബിജെപി ചേരും.

കര്‍ഷകരോട് ഇനി വിട്ടുവീഴ്ച്ചയില്ലെന്ന് തന്നെയാണ് കേന്ദ്രം സൂചിപ്പിക്കുന്നത്. മോദി ഇന്ന് കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ മൂക്കിലും മൂലയിലും കാര്‍ഷിക നിയമത്തെ കുറിച്ച് അവബോധം എത്തിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനായി സുപ്രധാന നേതാക്കളെല്ലാം രംഗത്തുണ്ടാവും. രാജ്യത്തെ 718 ജില്ലകളില്‍ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം ബിജെപി നേതാക്കള്‍ വിശദീകരിക്കും. 100 മേഖലകളില്‍ കിസാന്‍ സമ്മേളനങ്ങളും ഗ്രാമ സഭയും ബിജെപി വിളിച്ച് ചേര്‍ക്കും.

രണ്ടും കല്‍പ്പിച്ചാണ് ഈ നീക്കം. മാധ്യമങ്ങളെ എന്ന് കാണുമെന്ന് വൈകാതെ തന്നെ ബിജെപി അറിയിക്കും. കര്‍ഷകര്‍ ഇനി ചര്‍ച്ചയ്‌ക്കെത്തില്ലെന്ന തരത്തിലാണ് സംസാരിച്ചത്. നിയമം പിന്‍വലിക്കാതെ ഇനി സര്‍ക്കാരുമായി അനുരഞ്ജനത്തിന് ഇല്ലെന്നും കര്‍ഷകര്‍ പറയുന്നു. ഒരു നിയമവും തീര്‍ത്തും മോശമല്ലെന്ന് കഴിഞ്ഞ ദിവസം കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. കര്‍ഷകരെ ബാധിക്കുമെന്ന് കരുതുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ പതിനാലിന് ശേഷം സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ദില്ലി ചലോ മാര്‍ച്ചും ഹൈവേ വളയലും എല്ലാം കര്‍ഷകര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

English summary
bjp trying to destroy farm law, 700 press briefings in their part of campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X