ബിജെപി ക്രൈസിസ് മാനേജറെ ഇറക്കി; 24 മണിക്കൂറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴും? സാധ്യതകള്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയേറുന്നു. ബിജെപിയും അധികാരം പിടിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്. എംഎല്‍എമാരെ ശിവസേനയില്‍ നിന്ന് പരമാവധി ദൂരെ വെച്ചിരിക്കുകയാണ് അവര്‍. 37 എംഎല്‍എമാരില്‍ കൂടുതല്‍ തനിക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ എത്ര സമയം കൂടി നീണ്ട് നില്‍ക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
ഉദ്ധവ് താക്കറെയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് ഏറ്റവും രൂക്ഷമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ബിജെപി അധികാരം ഉറപ്പിക്കാന്‍ ക്രൈസിസ് മാനേജരെ തന്നെ കളത്തില്‍ ഇറക്കിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

ബിജെപി ക്രൈസിസ് മാനേജറായി ഹിമന്ത ബിശ്വ ശര്‍മയെയാണ് കളത്തില്‍ ഇറക്കിയത്. അസം മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. അസമില്‍ കോണ്‍ഗ്രസിനെ ആകെ തരിപ്പണമാക്കിയത് ഹിമന്തയാണ്. ശിവസേനയുടെ വിമത എംഎല്‍എമാരെല്ലാം അസമിലേക്ക് മാറിയത് ഹിമന്തയുടെ ഉറപ്പിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി മഹാരാഷ്ട്രയില്‍ നിന്ന് പോകുമോ എന്ന് ഭയം മഹാവികാസ് അഗാഡിക്കുണ്ട്. ഇന്ന് രാവിലെയോടെയാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ ഏക്‌നാഥ് ഗഡ്‌സെ അടക്കമുള്ളവര്‍ എത്തിയത്. ബിജെപി ഏറ്റവും വിശ്വസിച്ച് ഏല്‍പ്പിച്ചത് ഹിമന്തയെയാണ്. ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരാനും ഹിമന്ത സഹായിക്കുമെന്ന് നേതാക്കള്‍ പറയുന്നു.

വന്‍ സന്നാഹത്തിലാണ് ഇവരെ ബിജെപി സര്‍ക്കാര്‍ അസമില്‍ സ്വീകരിച്ചത്. മൂന്ന് ബസ്സുകള്‍ ഇവര്‍ക്കായി ഒരുക്കിയിരുന്നു. രണ്ട് സുപ്രധാനപ്പെട്ട ബിജെപി എംഎല്‍എമാര്‍ ഷിന്‍ഡെയെയും സംഘത്തെയും സ്വീകരിക്കാനായും എത്തിയിരുന്നു. ഇവരാണ് റാഡിസണ്‍ ബ്ലൂ ഹ ാേട്ടിലേക്ക് ഇവരെ കൊണ്ടുപോയത്. ഹിമന്ത ശര്‍മയുടെ ശക്തമായ സാന്നിധ്യം അവിടെയുണ്ടായിരുന്നു. മഹാരാഷ്ട്ര ഓപ്പറേഷന്‍ എന്ന് ബിജെപി വിളിക്കുന്ന രാഷ്ട്രീയ നീക്കത്തിന് ശര്‍മ ക്യാപ്റ്റനായി വന്നതോടെ വലിയൊരു ചോദ്യമാണ് ഉയരുന്നത്. വിമത എംഎല്‍എമാര്‍ക്ക് അസം സുരക്ഷിതമായ ഇടമാണോ? അതിനുള്ള ഉത്തരം ബിജെപി തന്നെ നല്‍കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അസം ഈ എംഎല്‍എമാര്‍ക്ക് ഏറ്റവും സുരക്ഷിതമാണെന്ന് കരുതുന്നു. കാരണം ബിജെപിയാണ് ഇവിടെ ആധിപത്യമുള്ളശക്തി. ശിവസേനയ്‌ക്കോ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കോ ഇവിടെ യാതൊരു സ്വാധീനവുമില്ല. അതിലുപരി സംസ്ഥാന രാഷ്ട്രീയത്തില്‍ ഹിമന്ത ശര്‍മയ്ക്ക് ബദലാവാന്‍ ഒരു നേതാവ് ഇല്ല. ഇവര്‍ താമസിക്കുന്ന ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ശര്‍മയാണ് പരിശോധിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്തരാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ ഷിന്‍ഡെ അടക്കമുള്ളവരെ സ്വീകരിക്കാന്‍ പോയത്. മണിപ്പൂരും മേഘാലയയും ശര്‍മയുടെ മിടുക്കിലാണ് ബിജെപി പിടിച്ചത്. അതേ തന്ത്രമാണ് ഹിമന്ത ഇവിടെയും ഉപയോഗിക്കുന്നത്.

അതേസമയം ശിവസേനയുമായി ബന്ധം മുറിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഷിന്‍ഡെ പറയുന്നത്. ഉദ്ധവിനെ അപ്പോഴും കൈവിട്ടിട്ടില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. പക്ഷേ അത് തന്റെ താല്‍പര്യമുള്ള ഒരു സഖ്യത്തിലായിരിക്കുമെന്ന് ഷിന്‍ഡെ സൂചിപ്പിക്കുന്നത്. തന്നെ ഇതുവരെ ഉദ്ധവ് സമീപിച്ചിട്ടില്ല. ഉദ്ധവുമായി ഒരു സംഭാഷണവും നടന്നിട്ടില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന വാദങ്ങളൊന്നും ശരിയല്ലെന്നും ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ ഹിന്ദുത്വമാണ് ഞാനും കൂടെയുള്ള വിമതരും പിന്തുടരുന്നത്. യഥാര്‍ത്ഥ ശിവസൈനികര്‍ ഞങ്ങളാണ്. ഇതുമായി മുന്നോട്ട് പോകുമെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം വിമത എംഎല്‍എമാര്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ കുറിച്ച് കടുത്ത അതൃപ്തിയാണ് ഇവര്‍ക്കുള്ളത്. എന്‍സിപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്നും, അവരുമായി എങ്ങനെ ചേരുമെന്നുമാണ് ചോദ്യം. സര്‍ക്കാരില്‍ അഴിമതി വര്‍ധിക്കുന്നുവെന്നും ഇവര്‍ ഉന്നയിക്കുന്നു. അനില്‍ ദേശ്മുഖ്, നവാബ് മാലിക് എന്നിവര്‍ ജയിലിലായതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശിവസേനയുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും കടുത്ത പീഡനം അനുവദിക്കുന്നതായും ഇവര്‍ രണ്ട് പേരും പ്രത്യയശാസ്ത്രവിരുദ്ധമായിട്ടുള്ള പാര്‍ട്ടികളാണെന്നും വിമത എംഎല്‍എമാര്‍ പറയുന്നു.












Click it and Unblock the Notifications