കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറെയും ശിവജിയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു, ബിജെപിക്ക് ശിവസേനയുടെ മറുപടി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. അധികാരത്തിലിരിക്കുന്ന സമയത്ത് ഔറംഗബാദിന്റെ പേര് മാറ്റാതിരുന്ന ബിജെപി ഇപ്പോള്‍ പേരുമാറ്റ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തിലാണ് സേനയുടെ പ്രതികരണം. ഔറംഗബാദിനെ സാംബാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന് മറുപടിയുമായാണ് ശിവസേന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

1

അടുത്ത മാസം വോട്ടെടുപ്പ് നടക്കുന്ന ഔറംഗാബാദില്‍ സംസാരിക്കവെയാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഔറംഗബാദിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ബാല്‍ താക്കറെ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗാബാദിനെ സാംബാജി നഗര്‍ എന്ന് പരസ്യമായി പുനര്‍നാമകരണം ചെയ്തിട്ടുണ്ടെന്ന് ശിവസേന പാട്ടീലിനെ ഓര്‍മിപ്പിച്ചു. വീര സവര്‍ക്കറുടെയും ഛത്രപതി ശിവജിയുടെയും പേരുകള്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അലഹാബാദിന്റെയും ഫൈസാബാദിന്റെയും പേരുകള്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അധികാരത്തിലിരുന്നിട്ടും ബിജെപിക്ക് ഔറംഗാബാദിന്റെ പേര് മാറ്റാന്‍ സാധിച്ചിട്ടില്ലെന്ന് സേന ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് ചന്ദ്രകാന്ത് പട്ടീല്‍ ഫഡ്‌നാവിസിന്റെ പാത പിന്തുടരുകയാണെന്നും സേന പരിഹസിച്ചു.

ശിവജിയുടെ കൂറ്റന്‍ പ്രതിമയ്ക്കായി ഒരു ഇഷ്ടിക പോലും സ്ഥാപിക്കാനോ വീര സവര്‍ക്കറിന് ഭാരത രത്‌നം നല്‍കാനോ ബിജെപിക്ക് ഇതുവരെ ആയിട്ടില്ലെന്നും സേന ചൂണ്ടിക്കാട്ടി. സമ്പാജി നഗറായാലും സവര്‍ക്കറായാലും ബിജെപി ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ചന്ദ്രകാന്ത് പാട്ടീല്‍ എന്ന് മുതലാണ് ചരിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. 25 വര്‍ഷം മുമ്പ് ഔറംഗബാദിന്റെ പേര് ബാല്‍ താക്കറെ മാറ്റിയ കാര്യം അദ്ദേഹം അറിഞ്ഞിരുന്നോയെന്നും ശിവസേന ചോദിച്ചു.

English summary
bjp using savarkar and shivaji for political gains says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X