Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചല്‍ കൈയ്യില്‍ നിന്ന് പോകും; ഓഡിയോ ക്ലിപ്പില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്, പിന്നില്‍ ഈ നേതാവ്

ദില്ലി: ഹിമാചല്‍ പ്രദേശില്‍ ജയിക്കുമെന്ന അവസ്ഥയില്‍ നിന്ന് തോല്‍വിയിലേക്ക് ബിജെപി വീണേക്കുമെന്ന് സൂചന. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതാണ് ബിജെപി ക്യാമ്പിനെ ആകെ ഭയപ്പെടുത്തുന്നത്. ഭൂരിഭാഗം നേതാക്കളും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് സമ്മതിക്കുന്നത്. വലിയ തോതിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് നേതാക്കളില്‍ നിന്ന് മനസ്സിലാവുന്നത്.

പാര്‍ട്ടി ജയിക്കാതിരിക്കാന്‍ പല നേതാക്കളും ശ്രമിച്ചുവെന്നാണ് ആരോപണം. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. ഓഡിയോ ക്ലിപ്പും, ഒരു കത്തും പുറത്തുവന്നതാണ് പാര്‍ട്ടിയിലെ വിഭാഗീയത അതിശക്തമായിരുന്നുവെന്ന് തെളിയിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

മുഖ്യമന്ത്രി ജയറാം താക്കൂറും അദ്ദേഹത്തെ പിന്തുണ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പക്ഷത്തിനും വലിയ തിരിച്ചടി തന്നെ സംസ്ഥാനത്തുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇതോടെ നദ്ദ-അമിത് ഷാ പക്ഷത്തിന് സ്വാധീനം ഉറപ്പിക്കാനുള്ള എല്ലാ ശ്രമവും ഹിമാചലില്‍ പരാജയപ്പെടുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും മകന്‍ അനുരാഗ് താക്കൂറും നേതൃത്വം നല്‍കുന്ന വിഭാഗം നടത്തിയ നീക്കങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ നട്ടെല്ലൊടിച്ചെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

2

സംസ്ഥാനത്ത് വന്‍ തോതിലാണ് ഇത്തവണ വിമതരുടെ എണ്ണം ഉണ്ടായത്. ഇവര്‍ മത്സരിച്ചത് ജയറാം താക്കൂറിനെ എതിര്‍ത്ത് കൊണ്ടാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഇവര്‍ മത്സരിച്ചതിന് പിന്നില്‍ പ്രേംകുമാര്‍ ധുമലാണ്. ആദ്യത്തെ ഓഡിയോ ക്ലിപ്പ് വന്നത് ജോഗീന്ദര്‍നഗര്‍ സീറ്റില്‍ നിന്നാണ്. ഇത് മാണ്ഡി ജില്ലയിലാണ്. രണ്ടാമത്തേത് ചമ്പ ജില്ലയിലെ ദലോസി സീറ്റില്‍ നിന്നുമാണ് വന്നത്. ഇവിടെ ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ നേതാക്കളെല്ലാം ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് പറയുന്നത്.

3

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

ബിജെപിയുടെ തോല്‍വി ഉറപ്പാക്കാന്‍ ഇവരെല്ലാം എല്ലാം മറന്ന് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ബിജെപിയില്‍ നിന്ന് കൊണ്ട് തന്നെ പല നേതാക്കളും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പല സീറ്റുകളിലും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. കാംഗ്രയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടുന്നവര്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കുന്നതാണ് സ്ഥിരമായി സംഭവിക്കുന്നത്. ഇത്തവണയും കൂടുതല്‍ നഷ്ടം ഇവിടെ ബിജെപിക്കുണ്ടാവും. കാംഗ്രയില്‍ ഒരു മന്ത്രിയുടെ സീറ്റ് മാറ്റുന്നതും ബിജെപിയുടെ വീഴ്ച്ചയ്ക്ക് ആക്കം കൂട്ടും.

4

മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പവന്‍ കാജലിന് സീറ്റ് നല്‍കിയതാണ് പ്രശ്‌നമായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സീറ്റ് നല്‍കിയത്. 2017ല്‍ 6208 വോട്ടിന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് പവന്‍ കാജല്‍ വിജയിച്ചത്. അതേസമയം കാജല്‍ ഇപ്പോള്‍ ജെപി നദ്ദയ്ക്ക് കത്തയച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ഈ കത്തില്‍ പറയുന്നത്. സീനിയര്‍ നേതാവ് പാര്‍ട്ടിക്കെതിരെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ചുവെന്നാണ് കാജല്‍ ആരോപിക്കുന്നു. നഗ്രോട്ട ഭഗവാന്‍, ജ്വാലമുഖി മണ്ഡലങ്ങളുടെ കാര്യം പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

5

അതേസമയം കോണ്‍ഗ്രസ് അപ്രതീക്ഷിതമായി ഹിമാചലില്‍ ഭരണം പിടിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. സുഖ്വീന്ദര്‍ സുഖു, ദില്ലിയിലെ സീനിയര്‍ നേതാക്കളെ കാണാന്‍ എത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ്, മകന്‍ വിക്രമാദിത്യ എന്നിവരും ഉടന്‍ ദില്ലിയിലെത്തും. 1983ന് ശേഷം വീരഭദ്ര സിംഗ് ഇല്ലാതെ ആദ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. വിജയിച്ചാല്‍ പ്രതിഭ സിംഗിന്റെ നേതൃശേഷിയാണ് വര്‍ധിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+