കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി എന്ന് അഭിപ്രായ സര്‍വെ, 25 ല്‍ 16 സീറ്റ് നേടുമെന്ന് സർവ്വെ

  • By Desk
Google Oneindia Malayalam News

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം രാജസ്ഥാനില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലം. നാഷണല്‍ പോള്‍ സര്‍വെ ബിജപി 16 സീറ്റില്‍ വിജയിക്കുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന് 9 സീറ്റും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 2014ല്‍ 25 സീറ്റ് നേടിയാണ് ബിജെപി രാജസ്ഥാനില്‍ തിളങ്ങിയത്. ന്യൂസ് നേഷന്‍ രാജസ്ഥാനിലെ 25 ലോകസഭ മണ്ഡലങ്ങളിലും നടത്തിയ സര്‍വേയില്‍ ആണ് ലോകസഭ രാജസ്ഥാനില്‍ ബിജെപിക്കൊപ്പമാണ് എന്ന് പറയുന്നത്.

<strong>നാളീകേര ഉല്‍പ്പാദനം വീണ്ടെടുക്കാൻ സർക്കാർ ശ്രമം; സംസ്ഥാനത്ത് 2 കോടി തെങ്ങിൻ തൈകൾ നടും, 7.5 ലക്ഷം ഹെക്ടറിലായാണ് കേരളത്തില്‍ നാളികേരകൃഷി നടക്കുന്നതെന്ന് മന്ത്രി</strong>നാളീകേര ഉല്‍പ്പാദനം വീണ്ടെടുക്കാൻ സർക്കാർ ശ്രമം; സംസ്ഥാനത്ത് 2 കോടി തെങ്ങിൻ തൈകൾ നടും, 7.5 ലക്ഷം ഹെക്ടറിലായാണ് കേരളത്തില്‍ നാളികേരകൃഷി നടക്കുന്നതെന്ന് മന്ത്രി

മോദി സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളും ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്കുള്ള സാമ്പത്തിക സംവരണവും രാജസ്ഥാനില്‍ മോദിയെ തുണയ്ക്കുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള റാഫേല്‍ വാക്‌പോരും തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പറയുന്നു. 16 സീറ്റ് ബിജെപിക്കും കോണ്‍ഗ്രസിന് 9 സീറ്റും ലഭിക്കും. വോട്ട് വിഹിതത്തില്‍ 40 ശതമാനം ബിജെപിക്കും 35 ശതമാനം കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്ക് 10 ശതമാനവും വോട്ട് ലഭിക്കും.

BJP

ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെയാണ് രാജസ്ഥാന്‍ ജനത സ്വീകരിച്ചത്. 47 ശതമാനം വോട്ടാണ് ഇതില്‍ മോദിക്ക് ലഭിച്ചത്. 31 ശതമാനം രാഹുല്‍ ഗാന്ധിക്കം വോട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായി 16 ശതമാനം ചൂണ്ടിക്കാട്ടിയത് തൊഴിലില്ലായ്മയാണ്. വിലക്കയറ്റം 15 ശതമാനവും നോട്ട് നിരോധനം ജിഎസ്ടി എന്നിവയ്ക്ക 8 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 7 ശതമാനവും വോട്ട് നലകി. 2014ല്‍ ബിജെപി 25 സീറ്റുകളിലും വിജയിച്ചിരുന്നു. ഡിസംബറില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. 73 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

English summary
BJP will win in Rajasthan in coming loksbha election says news nation opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X