രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി
അമേഠി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അമേഠിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കള്ളത്തരമുണ്ട്. മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല കള്ളനാണെന്ന് ഒന്നിനു പുറകെ ഒന്നായി നമ്മല്‍ തെളിയിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ഷിക്കുന്നതിനിടേയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖാമുഖം വന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.













Click it and Unblock the Notifications