• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിന്ന വിവാദം.... അലിഗഡില്‍ രാഷ്ട്രീയം കളിച്ച് ബിജെപി.. അംബേദ്ക്കറുടെ ചിത്രം... വര്‍ഗീയ രാഷ്ട്രീയം!!

ലഖനൗ: അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥാപിച്ച സംഭവത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദു-മുസ്ലീം സംഘര്‍ഷം എന്ന തലത്തിലേക്കാണ് പ്രശ്‌നം പോകുന്നത്. എന്തുകൊണ്ടാണ് ജിന്നയുടെ ചിത്രം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാറ്റാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തയ്യാറാവാത്തത് എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് മാറ്റേണ്ട സാഹചര്യമില്ലെന്ന് യൂണിയന്‍ പറയുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ പോലീസ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. വൈസ് ചാന്‍സലര്‍ക്ക് ബിജെപി എംപി കത്തയച്ചതും പിന്നീട് സംഘര്‍ഷങ്ങള്‍ ഉണ്ടായതുമെല്ലാം ബിജെപി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

ജിന്നയുടെ ചിത്രം ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്. ഇത് ബിജെപിക്ക് അറിയുകയും ചെയ്യാം. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് കത്തയച്ചത് ബിജെപി എംപി സതീഷ് ഗൗതമാണ്. ഇയാള്‍ മൂന്നുവര്‍ഷത്തോളം യൂണിവേഴ്‌സിറ്റിയുടെ ഭരണകാര്യ സമിതിയില്‍ അംഗമായിരുന്നു. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന ഈ സമിതിയില്‍ അംഗമായിരുന്നിട്ടും ഒരിക്കല്‍ പോലും ഈ വിഷയം അദ്ദേഹം ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം.

വലിയ സമിതി.....

വലിയ സമിതി.....

യൂണിവേഴ്‌സിറ്റിയിലെ ഭരണകാര്യ സമിതിയിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങള്‍ക്ക് അതിന്റേതായ വിലയുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് പ്ത്ത് അംഗങ്ങളാണ് സമിതിയിലുണ്ടാവുക. ആറുപേര്‍ ലോക്‌സഭയില്‍ നിന്നും നാലു പേര്‍ രാജ്യസഭയില്‍ നിന്നുമാണ് എത്തുക. മൊത്തം 191 അംഗങ്ങളെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്യും. ഇതില്‍ 2014-2017 വരെ അംഗമായിരുന്നു സതീഷ്. ഒരുവര്‍ഷം രണ്ടുതവണ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ യോഗം ചേരാറുമുണ്ട് എന്നിട്ടും ബിജെപി എംപി കാര്യം അവതരിപ്പിക്കാതിരുന്നത് അന്ന് ഈ വിവാദത്തിന്റെ കാര്യമില്ലായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

എനിക്ക് അറിയില്ലായിരുന്നു

എനിക്ക് അറിയില്ലായിരുന്നു

തനിക്ക് ജിന്നയുടെ ചിത്രം യൂണിവേഴ്‌സിറ്റിയില്‍ ഉള്ള കാര്യം അറിയുക പോലുമില്ലെന്ന് സതീഷ് പറയുന്നു. അതിനാല്‍ ഇക്കാര്യം അവതരിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഈ ചിത്രത്തെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ ഇത് മാറ്റാന്‍ വിസിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. രാജ്യത്തെ കീറിമുറിച്ചയാളാണ് ജിന്ന. നിരവധി പേരുടെ ജീവനാണ് വിഭജനത്തിലൂടെ നഷ്ടമായതെന്നും സതീഷ് പറഞ്ഞു. ഇത്തരമൊരാളുടെ ചിത്രം കുട്ടികള്‍ക്കെങ്ങനെയാണ് പ്രചോദനമാവുകയെന്നും സതീഷ് ചോദിക്കുന്നു.

അംബേദ്ക്കര്‍ മതി

അംബേദ്ക്കര്‍ മതി

സര്‍വകലാശാലയില്‍ ഒരു കാരണവശാലും ജിന്നയുടെ ചിത്രം വേണ്ട. അത് മാറ്റുക തന്നെ ചെയ്യും. പകരം ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കും. ജിന്നയേക്കാള്‍ എന്തുകൊണ്ടും മികവുള്ളയാളാണ് അംബേദ്ക്കറെന്നും സതീഷ് പറയുന്നു. അതേസമയം ഈ വിഷയത്തിലൂടെ പുതിയൊരു രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. അലിഗഡില്‍ പാകിസ്താന്‍ നായകന്‍മാരെ മുസ്ലീങ്ങള്‍ ആരാധിക്കുകയാണെന്നും അവര്‍ തീവ്രവാദികളാണെന്നുമുള്ള തരത്തിലാണ് പ്രചാരണം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനം

ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനം

മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനത്തിനിടെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഇതിന് മതപരമായ ചായ്‌വ് ഉണ്ടാക്കാനാണ്. അന്‍സാരിയോട് ബിജെപി നേതൃത്വത്തിന് നേരത്തെ തന്നെ ദേഷ്യവുമുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ മഹാത്മാ ഗാന്ധി, എസ് രാധാകൃഷ്ണന്‍, ജവഹര്‍ലാല്‍ നെഹ്‌റു, രാജഗോപാലചാരി തുടങ്ങിയന നേതാക്കളുടെ ചിത്രവുമുണ്ട്. ഇവരെല്ലാം യൂണിവേഴ്‌സിറ്റിയുമായി ആദ്യ കാലത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. ഇതില്‍ ജിന്നയുടെ മാത്രം ചിത്രം മാറ്റുന്നത് എന്ത് കാരണത്താലാണെന്ന് ഇതുവരെ ബിജെപി വ്യക്തമാക്കിയിട്ടില്ല.

രാഷ്ട്രീയ താല്‍പര്യം

രാഷ്ട്രീയ താല്‍പര്യം

തീവ്രവര്‍ഗീയ സംഘടനകള്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിലാണ് എല്ലാ അക്രമങ്ങളും നടന്നതെന്ന് ഇവര്‍ പറയുന്നു. രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി സംഘടനകളും പറയുന്നു. അതേസമയം ചിത്രം മാറ്റുക എന്നുള്ളത് രാഷ്ട്രീയ താല്‍പര്യത്തോടെ ആവശ്യമല്ലെന്ന് ബിജെപി എംപി സതീഷ് പറയുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോളേജ് ക്യാംപസില്‍ ജിന്നയുടെ ചിത്രം കൊണ്ട് ഒരുപയോഗവുമില്ല. രാഷ്ട്രീയ താല്‍പര്യം കാണിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും സതീഷ് പറഞ്ഞു.

യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ല

യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ല

മഹദ് വ്യക്തികളെ ആജീവനാന്ത അംഗത്വം നല്‍കി വിദ്യാര്‍ത്ഥി യൂണിയന്‍ ആദരിക്കാറുണ്ടെന്ന് സര്‍വകലാശാലാ വക്താവ് ഒമര്‍ പീര്‍സാദ പറഞ്ഞു. അതുകൊണ്ട് ചിത്രം മാറ്റുന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. യൂണിവേഴ്‌സിറ്റി ഭരണകാര്യസമിതിക്ക് ഈ ചിത്രം മാറ്റാന്‍ യാതൊരുവിധ അധികാരവുമില്ലെന്ന് പീര്‍സാദ പറഞ്ഞു. ഈ മറുപടി ബിജെപി എംപിയെ ചൊടിപ്പിച്ചിട്ടുണ്ട്. കോളേജ് നടത്തുന്നത് തന്നെ വിസിയാണ്. അദ്ദേഹത്തിന് ചിത്രം മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവും. താന്‍ അയച്ച കത്തില്‍ മറുപടി വന്ന് കഴിഞ്ഞാല്‍ അത് മാറ്റിയിരിക്കുമെന്ന് സതീഷ് പറഞ്ഞു. യൂണിവേഴ്‌സിറ്റിക്കായി സ്ഥലം തന്ന മഹേന്ദ്ര പ്രതാപ് രാജാവിന്റെ ചിത്രം സ്ഥാപിക്കാനും നിര്‍ദേശിക്കുമെന്ന് സതീഷ് വ്യക്തമാക്കി.

കൈയ്യും കാലും കെട്ടി ബിജെപിക്ക് വോട്ടു ചെയ്യിക്കണം.. യെദ്യൂരപ്പ കുടുങ്ങി!! നാട്ടുഭാഷയാണ് ക്ഷമിക്കണം

റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിൽ യുവതി പിടിയിൽ! കൊലയാളികളെ സഹായിച്ചു

English summary
bjps politics in amu over jinnah portrait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more