Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആത്മഹത്യ ചെയ്തില്ലെങ്കിൽ അമ്മ മരിക്കും'; ആ പെൺകുട്ടി പറയുന്നത് കേട്ടാൽ ഞെട്ടും, ഭീകരം ആ തിമിംഗലം

ജോധ്പൂർ: എത്രത്തോളം മുന്നറിയിപ്പ് നൽകിയാലും ബ്ലൂവെയിലിന്റെ കൈയ്യിൽ നിന്ന് യുവാക്കളെ പിൻന്തിരിപ്പിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. കൊലയാളി ഗെയിമായ ബ്ലൂവെയിലിന് അടിമപ്പെട്ട് തടാകത്തിൽ എടുത്തു ചാടിയ പതിനേഴുകാരി പറയുന്നത് കേട്ടാൽ ഞെട്ടിപ്പോക്കും. അത്രത്തോളം ഭീകരനാണ് ഈ 'നീലത്തിമിംഗലം'.

താൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ അമ്മ മരിക്കുമെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ടാസ്ക് പൂർത്തീകരിക്കാനാണ് തടാകത്തിലേക്ക് എടുത്തു ചാടിയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞണ് പെൺകുട്ടി പോയത്. തുടർന്ന് തടാകത്തിലെക്ക് ചാടുകയായിരുന്നു.

കയ്യിൽ തിമിംഗലത്തിന്റെ ചിത്രം

കയ്യിൽ തിമിംഗലത്തിന്റെ ചിത്രം

കയ്യിൽ തിമിംഗലത്തിന്റെ ചിത്രം കോറിയതിനുശേഷമാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വീട്ടിൽ തിരിച്ചെത്താൻ വൈകി

വീട്ടിൽ തിരിച്ചെത്താൻ വൈകി

വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞുപോയ പെൺകുട്ടിയാണ് തടാകത്തിൽ ചാടിയത്. തിരിച്ചെത്താൻ സമയം വൈകിയതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു.

പോലീസിനെ വിവരമറിയിച്ചു

പോലീസിനെ വിവരമറിയിച്ചു

വീട്ടുകാർ അന്വേഷിച്ച് കണ്ടെത്താത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും. നാട്ടുകാരും പോലീസും കൂട്ടമായി തിരച്ചിൽ നടത്തി.

പോലീസുകാർ കണ്ടത് ഞെട്ടിക്കുന്നത്

പോലീസുകാർ കണ്ടത് ഞെട്ടിക്കുന്നത്

തിരച്ചിലിനിടയിൽ തടാകക്കരയിൽ സ്കൂട്ടർ ഇരിക്കുന്നത് കണ്ട പോലീസും നാട്ടുകാരും നോക്കുമ്പോൾ പെൺകുട്ടി കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാൻ ഒരുങ്ങുകായിരുന്നു.

തടാകത്തിലേക്ക് ചാടി

തടാകത്തിലേക്ക് ചാടി

അവർ തിരികെ വിളിച്ചെങ്കിലും പെൺകുട്ടി ഉടനെ താഴേക്കു ചാടി. പിന്നാലെ ചാടി പോലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെൺകുട്ടി ബ്ലൂവെയിലിന്റെ പിടിയിലാണെന്ന് മനസിലായത്.

കുട്ടികളും കൗമാരക്കാരും

കുട്ടികളും കൗമാരക്കാരും

ബ്ലൂവെയ്‌ലിന്റെ പിടിയിൽപ്പെട്ട് 100 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും കൗമാരക്കാരും വിദ്യാർഥികളുമാണ് കളിക്ക് അടിമപ്പെട്ടവരിൽ അധികവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+