Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര പുസ്തകങ്ങള്‍ തിരുത്തണമെന്ന് അക്ഷയ് കുമാർ:ക്ഷേത്ര പുനനിർമ്മാണം വിശ്വാസ കാര്യമെന്ന് ദ്വിവേദിയും

ദില്ലി: രാജ്യത്തെ ചരിത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാർ. രാജ്യത്തെ ചരിത്ര പുസ്‍തകങ്ങളില്‍ അധിനിവേശക്കാരെക്കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജാക്കന്മാരെക്കുറിച്ച് ഒരു പുസ്തകങ്ങളും പറയുന്നില്ല. ഈ സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

താന്‍ നായകനാവുന്ന പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. മുഗള്‍ രാജാക്കന്‍മാരെക്കുറിച്ച് പഠിപ്പിക്കണം, എന്നാല്‍ അതോടൊപ്പം തന്നെ ഇന്ത്യയുടെ രാജാക്കന്‍മാരെ കുറിച്ചു പഠിപ്പിക്കണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയോട് താന്‍ ആവശ്യപ്പെടുകയാണെന്നും ബോളിവുഡ് താരം പറഞ്ഞു.

നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ്

"നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് 2-3 വരികൾ മാത്രമേ ഉള്ളൂ, പക്ഷേ ആക്രമണകാരികളെക്കുറിച്ച് ധാരാളം പരാമർശിച്ചിട്ടുണ്ട്. നമ്മുടെ സംസ്കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെക്കുറിച്ചും ഒന്നും പരാമർശിച്ചിട്ടില്ല. സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെ കുറിച്ച് ഞങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളത് എന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

ഈ വിഷയം പരിശോധിച്ച് നമുക്ക് ഇത് മാറ്റാൻ കഴിയുമോ

"ഈ വിഷയം പരിശോധിച്ച് നമുക്ക് ഇത് മാറ്റാൻ കഴിയുമോ എന്ന് നോക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കത് ബാലൻസ് ചെയ്യാം. മുഗളന്മാരെക്കുറിച്ച് അറിയരുതെന്നല്ല, മറിച്ച് അത് സന്തുലിതമാക്കണം, നമ്മുടെ രാജാക്കന്മാരെ കുറിച്ചും മാത്രം അറിയണം എന്ന് ഞാൻ പറയുന്നില്ല. അവരും മികച്ചവരായിരുന്നു. എല്ലാവരുടെയും എല്ലാം കൊണ്ട് വരണം, "അദ്ദേഹം പറഞ്ഞു.

അതേസമയം ക്ഷേത്രങ്ങൾ പുനർനിർമിക്കുന്നത് വിശ്വാസത്തിന്റെ

അതേസമയം ക്ഷേത്രങ്ങൾ പുനർനിർമിക്കുന്നത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നായിരുന്നു സാമ്രാട്ട് പൃഥ്വിരാജിന്റെ സംവിധായകൻ ചന്ദ്രപ്രകാശ് ദ്വിവേദി അഭിപ്രായപ്പെട്ടത്. 'ഹിന്ദു ദേശീയത' എന്ന പദപ്രയോഗത്തെക്കുറിച്ച് താൻ സാംസ്കാരിക ദേശീയത എന്ന് വിളിക്കുമെന്നും ഹിന്ദു ദേശീയതയുടെയോ സാംസ്കാരിക ദേശീയതയുടെയോ പുനരുജ്ജീവനത്തിൽ ഒരു തെറ്റുമില്ലെന്നും ദ്വിവേദി പറഞ്ഞു, കാരണം ഈ രാജ്യത്തിന്റെ സ്വഭാവം ഹിന്ദുവാണ്, ഞാൻ ഹിന്ദു എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം സംസ്കാരമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്ഷയ് കുമാറും സംവിധായകൻ ഡോ ചന്ദ്രപ്രകാശ്

അക്ഷയ് കുമാറും സംവിധായകൻ ഡോ ചന്ദ്രപ്രകാശ് ദ്വിവേദിയും സാമ്രാട്ട് പൃഥ്വിരാജ് വാരണാസിയിലും സോമനാഥിലും മറ്റ് ഇന്ത്യൻ നഗരങ്ങളിലും സജീവമായി പ്രമോഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സിനിമയുടെ പ്രചരണത്തിനായി എന്തുകൊണ്ടാണ് ഈ പുണ്യസ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് താരത്തോട് ചോദിച്ചപ്പോള്‍ ഞാൻ സംസ്കാരത്തിന്റെ കാര്യത്തിനാണ് പോയത്. ഇതാണ് നമ്മുടെ സംസ്കാരം എന്ന് ജനങ്ങളോട് പറയാൻ പോയതാണ്. എന്തുകൊണ്ടും അത് അത്യന്താപേക്ഷിതമാണെന്നായിരുന്നു അക്ഷയ്കുമാറിന്റെ പ്രതികരണം. സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനുമായി കാശി നഗരത്തിന് ബന്ധമുണ്ടെന്ന് താരം പങ്കുവെച്ചു. "ഞാൻ അവിടെ പോയി, ഞാൻ എന്റെ ആദരവ് പ്രകടിപ്പിച്ചു. കി മേരി ഫിലിം ചല ദേന (ദയവായി എന്റെ സിനിമ വിജയിപ്പിക്കൂ) എന്ന് ചോദിക്കാൻ ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം അല്ലെങ്കിൽ

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം അല്ലെങ്കിൽ ആത്മീയ തലസ്ഥാനം വാരണാസിയാണെന്നായിരുന്നു സംവിധായകന്റെ മറുപടി. കാശി വിശ്വനാഥന്റെ ക്ഷേത്രം ആദ്യമായി തകർത്തത് കുത്തബ്-ഉദ്ദീൻ ഐബക്ക് ആണെന്ന് ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. "രാജ്യത്ത് വളരെയധികം ചർച്ചകൾ നടക്കുന്നതിനാൽ, കാശി വിശ്വനാഥ ക്ഷേത്രം ആദ്യമായി തകർത്തത് കുത്തബ്-ഉദ്ദീൻ ഐബക്കാണെന്ന് ആളുകളെ ഓർമ്മിപ്പിക്കണമെന്ന് ഞാൻ കരുതി. ആരായിരുന്നു ഖുതുബുദ്ദീൻ ഐബക്ക്? അവൻ നമ്മുടെ സിനിമയിൽ ഉള്ള മുഹമ്മദ് ഘോറിയുടെ അടിമയായിരുന്നു. അതിനാൽ അതും വാരണാസിയുമായുള്ള ഒരു ബന്ധമാണ്.

1192 മുതൽ 1500 വർഷത്തിലേറെയായി ഇന്ത്യ

1192 മുതൽ 1500 വർഷത്തിലേറെയായി ഇന്ത്യ അധിനിവേശക്കാരുടെ കീഴിലായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഒരുപാട് പീഡനങ്ങളും നിരവധി മതപരിവർത്തനങ്ങളും അന്ന് ഉണ്ടായിരുന്നു. ഇന്ന്, ഈ സ്വതന്ത്ര രാജ്യത്ത്, നമ്മുടെ സംസ്കാരം തിരികെ കൊണ്ടുവരാനുള്ള അവസരമുണ്ട്. സോമനാഥ ക്ഷേത്രം 1948-ൽ വീണ്ടും തുറന്നത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+