Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദായ് ഹോ 'മുത്തശ്ശി' സുരേഖ സിക്രി അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് 75ാം വയസ്സില്‍

മുംബൈ: ബോളിവുഡിലെ വെറ്ററന്‍ നടി സുരേഖ സിക്രി അന്തരിച്ചു. ബദായ് ഹോ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കിയ നടിയാണ് സുരേഖ. 75ാം വയസ്സിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അവരുടെ ഏജന്റ് മാധ്യമങ്ങളെ അറിയിച്ചു. ടിവി ഷോയായ ബാലിക വധുവിലൂടെയും സുരേഖ അറിയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു അവര്‍. 2018ല്‍ പരാലിറ്റിക് സ്‌ട്രോക്കും അവര്‍ക്കുണ്ടായിരുന്നു.

1

കഴിഞ്ഞ കുറച്ച് വര്‍ഷമായി അവരുടെ ആരോഗ്യ നില മോശമയാിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് അവര്‍. രണ്ടാം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അവരുടെ ആരോഗ്യ നില കൂടുതല്‍ മോശമായിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു അവരുടെ താമസം. 1978ല്‍ രാഷ്ട്രീയ ചിത്രമായ കിസ്സ കുര്‍സി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്ര അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദിരാ ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും അടക്കം പരിഹസിക്കുന്ന ആക്ഷേഹാസ്യ ചിത്രമായിരുന്നു ഇത്.

Recommended Video

cmsvideo
    Canada cancelled all flight services from India | Oneindia Malayalam

    മലയാള ചിത്രത്തില്‍ അടക്കം സുരേഖ അഭിനയിച്ചിട്ടുണ്ട്. തമസ്, മാമ്മോ, ബദായ് ഹോ, എന്നീ ചിത്രങ്ങള്‍ക്കാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലബിച്ചത്. ഹേമന്ദ് റെഗെയാണ് അവരുടെ ഭര്‍ത്താവ്. രാഹുല്‍ സിക്രി മകനാണ്. സോയ് അക്തറിന്റെ ഗോസ്റ്റ് സ്‌റ്റോറീസിലാണ് സുരേഖ അവസാനമായി അഭിനയിച്ചത്. ആയുഷ്മാന്‍ ഖുറാനയുടെ ബദായ് ഹോയിലെ പ്രകടനത്തിന് വലിയ പ്രശംസ അവര്‍ ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ മുത്തശ്ശിയായിട്ടാണ് അവര്‍ അഭിനയിച്ചത്. ബദായ് ഹോ മുത്തശ്ശി എന്ന് സോഷ്യല്‍ മീഡിയ അടക്കം ഇവരെ വിളിച്ചിരുന്നു. നേരത്തെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ തന്നെ വീല്‍ച്ചെയറിലാണ് സുരേഖ എത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+