Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍.... കൊക്കൈനുമായി കപ്പലില്‍

മുംബൈ: ബോളിവുഡിലേക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നു എന്ന നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ വാദം ശക്തമാകുന്നു. ബോളിവുഡിലെ ഒരുസൂപ്പര്‍ താരത്തിന്റെ മകന്‍ അടക്കം പത്ത് പേരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. രഹസ്യമായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. മുംബൈ തീരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ക്രൂയിസ് കപ്പിലായിരുന്നു മയക്കുമരുന്ന് അടക്കം ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകും വഴിയാണ് കോര്‍ഡിലിയ എന്നാണ് ഈ കപ്പലില്‍ പരിശോധന നടത്തിയത്. കൊക്കൈനും ഹാഷിഷും എംഡിയുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

1

സൂപ്പര്‍ താരത്തിന്റെ മകന്റെ കൈവശവും മയക്കമരുന്നുകള്‍ ഉണ്ടായിരുന്നു. അതേസമയം സൂപ്പര്‍ താരം ആരാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ബോളിവുഡ് സിനിമാ മേഖലയില്‍ അടക്കം കാട്ടുതീ പോലെയാണ് ഈ വാര്‍ത്ത കത്തിപ്പടരുന്നത്. അതേസമയം റെയ്ഡ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാഖഡെയ്ക്ക് ലഭിച്ച രഹസ്യ സൂചനയെ തുടര്‍ന്നാണ് ക്രൂയിസ് ഷിപ്പില്‍ പരിശോധനയ്ക്കായി സംഘം എത്തിയത്. യാത്രക്കാര്‍ എന്ന രൂപേണയായിരുന്ു എത്തിയത്. മുംബൈ തീരം വിട്ട് നടുക്കടലില്‍ കപ്പല്‍ എത്തിയതോടെ ഒരു പാര്‍ട്ടി നടന്നുവെന്നും, അതില്‍ വെച്ച് ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതും കൈയ്യോടെ പിടിക്കുകയായിരുന്നു.

പാര്‍ട്ടിക്ക് പിന്നാലെ കപ്പല്‍ മുഴുവന്‍ എന്‍സിബി അധികൃതര്‍ പരിശോധിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ള മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം സൂപ്പര്‍ താരത്തിന്റെ മകനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ, അതോ കൈവശം വെച്ചിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചതിന് ശേഷമാകും രേഖപ്പെടുത്തുക. ഇയാളുടെ ഫോമിലെ ചാറ്റുകള്‍ എന്‍സിബി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. പത്ത് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഈ കപ്പല്‍ ഉദ്ഘാടനം ചെയ്ത് പുറത്തിറക്കിയത് രണ്ടാഴ്ച്ച മുമ്പാണ്.

അതേസമയം കസ്റ്റഡിയിലെടുത്തവരെ മുംബൈയിലേക്ക് കൊണ്ടുവരുന്നുണ്ട്. വലിയ പാര്‍ട്ടിയാണ് ഈ കപ്പലില്‍ നടന്നതെന്ന് എന്‍സിപി പറയുന്നു. പരസ്യമായ മയക്കുമരുന്ന് ഉപയോഗം കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയെന്നാണഅ റിപ്പോര്‍ട്ട്. ഏഴ് മണിക്കൂറോളമായി ഈ കപ്പലില്‍ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. ഈ പരിശോധന കഴിഞ്ഞാല്‍ എംപ്രസ് കപ്പലിനെ മുംബൈ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ തന്നെ ചുമത്തുമെന്ന് എന്‍സിബി പറയുന്നു. നാളെ തന്നെ ഇവരെ കോടതിയിലും ഹാജരാക്കും. ഇതില്‍ സൂപ്പര്‍ താരത്തിന്റെ മകനും ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

ഈ കപ്പലില്‍ ഒരു ബെര്‍ത്ത് ബുക്ക് ചെയ്തിരുന്ന യാത്രക്കാരിയെ സംഘാടകര്‍ കപ്പലില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ബുക്കിംഗ് നിറഞ്ഞ് കവിഞ്ഞെന്നും ഇവര്‍ക്ക് ഇടമില്ലെന്നും പറഞ്ഞാണ് ഒഴിവാക്കിയത്. ഈ പത്ത് പേരെയും അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് എന്‍സിബി പറയുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയുള്ള ദിവസങ്ങളിലാണ് പാര്‍ട്ടി കപ്പലില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മ്യൂസിക്കല്‍ വോയേജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നൂറുകണക്കിന് ടിക്കറ്റുകളുമുണ്ടായിരുന്നു വില്‍പ്പനയ്ക്ക്. ബാക്കിയുള്ള ടിക്കറ്റുകള്‍ സംഘാടകര്‍ തന്നെയാണ് വിതരണം ചെയ്തത്. ഇതിലെ ഇവന്റ് ഫാഷന്‍ ടിവി ഇന്ത്യയാണ് സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

നേരത്തെ ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ ഭാര്യ ഗബ്രിയേല ദിമിത്രായിദസിന്റെ സഹോദരനും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു. ഗോവയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് ചരസും പിടിച്ചെടുത്തിരുന്നു. ഗബ്രിയേലയുടെ സഹോദരന്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. നേരത്തെ ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു മയക്കുമരുന്ന് കേസ് ശക്തമായി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ബ്യൂറോ തീരുമാനിച്ചത്. ബോളിവുഡ് പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+