കോടതി വളപ്പില്‍ ബോംബ് സ്ഫോടനം, ആറ് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ സ്ത്രീകളും
പട്‌ന: ബീഹാറില്‍ കോടതി വളപ്പില്‍ ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പട്‌നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ചപ്ര സിവില്‍ കോടതിയിലാണ് സംഭവം. സിവില്‍ കോടതിയിലേയ്ക്ക് ജയിലില്‍ നിന്നും വിചാരണ തടവുകാരെ കൊണ്ടു വരുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘമാണ് സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. ബോംബ് സ്‌ഫോടനം നടകത്തിയ സംഘത്തിലെ സ്ത്രീയ്ക്കും പരിക്കേറ്റു. ഖുഷ്ബു കുമാരി എന്നാണ് സ്ത്രീയുടെ പേരെന്നാണ് ലഭിയ്ക്കുന്ന വിവരം. പര്‍ദ ധരിച്ചാണ് സ്ത്രീ കോടതി വളപ്പില്‍ എത്തിയത്. ഇവരുടെ കൈയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാവാം സംഭവത്തിന് പിന്നിലെന്ന് പൊലീസം സ്ംശയിക്കുന്നു. നക്‌സലുകളുടെ പങ്കാളിത്തവും പൊലീസ് തള്ളിക്കളയുന്നില്ല. കോടതി പരിസരത്ത് മതിയായ സുരക്ഷ ഒരുക്കിയിരുന്നു എന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.
എന്നാല്‍ കോടതിയുടെ ഗെയ്റ്റില്‍ സ്ഥാപിച്ചിട്ടുള്ള മെറ്റല്‍ ഡിക്റ്ററ്ററുകള്‍ മാസങ്ങളായി പ്രവര്‍ത്തിയ്ക്കുന്നില്ലെന്നും കോടതിയിലെത്തുന്നവരെ ശരിയായ രീതിയില്‍ പരിശോധിയ്ക്കാറില്ലെന്നും ദൃക്‌സാക്ഷികളും അഭിഭാഷകരും പറയുന്നു.












Click it and Unblock the Notifications