വരവര റാവുവിന് ജാമ്യം, 3 വർഷത്തിന് ശേഷം ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
ബോംബെ: എല്‍ഗാര്‍ പരിഷദ്-ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് വരവര റാവുവിന് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 81കാരനായ വരവര റാവു മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 2018 ആഗസ്റ്റിലാണ് വരവര റാവുവിനെ ഭീമ കൊറേഗാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

6 മാസത്തെ ജാമ്യ കാലാവധി പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വരവറ റാവു കീഴടങ്ങുകയോ ജാമ്യം നീട്ടി നല്‍കുന്നതിന് വേണ്ടി അപേക്ഷിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ വരവര റാവു മുംബൈയില്‍ തന്നെ ഉണ്ടാവുകയും അന്വേഷണത്തിന് ആവശ്യമെങ്കില്‍ ലഭ്യമാകുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.
50,000 രൂപയുടെ ആള്‍ജാമ്യത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല എന്‍ഐഎ കോടതിയില്‍ വിചാരണയ്ക്ക് വരവര റാവു ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ വിചാരണയ്ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാകണമെങ്കില്‍ അദ്ദേഹത്തിന് അതിനുളള അപേക്ഷ നല്‍കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി. അസുഖബാധിതനായ വരവര റാവു നിലവില്‍ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.
രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍
വരവര റാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വരവര റാവുവിന് ഇപ്പോള്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും ജീവനും ആരോഗ്യത്തിനുമുളള ഒരു പൗരന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുളള കോടതിയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിലുളള പരാജയമാകുമെന്ന് വിധി പുറപ്പെടുവിച്ച് കൊണ്ട് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമായ എസ്എസ് ഷിന്‍ഡെ, മനിഷ് പിടാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ