Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ഞെട്ടൽ; കോൺഗ്രസിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്.. എംഎൽഎ ഉൾപ്പെടെ, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

പനാജി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ഗോവയിലെ ഭരണം കോൺഗ്രസിന് നഷ്ടമായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട് കൂടി ചെറുകക്ഷികളെ ഒപ്പം ചേർത്ത് ബിജെപി ചരടുവലികൾ നടത്തിയതോടെയായിരുന്നു കോൺഗ്രസ് പുറത്തായത്. എന്നാൽ 2022 ൽ സംസ്ഥാനം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് ഒഴുകുകയാണ്. ഏറ്റവും ഒടുവിലായി എംഎൽഎയുടെ സഹോദരനും കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. പുതിയ വിവരങ്ങളിലേക്ക്

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

1

സാംഗ്വേമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ പ്രസാദ് ഗോവങ്കറിന്റെ സഹോദരൻ സന്ദേശ് ശശികാന്ത് ഗോവങ്കറാണ് കോൺഗ്രസിൽ ചേർന്നത്. ഇദ്ദേഹത്തോടെ മേഖലയിലെ നിരവധി പ്രവർത്തകരും കോൺഗ്രസിൽ അംഗത്വമെടുത്തിട്ടുണ്ട്. കൂടാതെ പ്രാദേശിക ബിജെപി നേതാക്കളും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

2

എംഎൽഎയായ പ്രസാദ് ഗോവങ്കർ ഉടൻ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദേശിന്റെ പാർട്ടി പ്രവേശനം. നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ആറ് മാസമാണ് ശേഷിക്കുന്നത്. ഇതിനിടയിലാണ് കോൺഗ്രസിലേക്ക് നേതാക്കൾ ഒഴുകുന്നത്.

3

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സാങ്ക്വം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ജയിച്ച നേതാവാണ് പ്രസാദ് ഗോവങ്കർ. സിറ്റിങ് എംഎല്‍എയും ബിജെപി നേതാവുമായ സുഭാഷ് ഫാൽ ദെസായിയെ പരാജയപ്പെടുത്തിയായിരുന്നു പ്രസാദ് മണ്ഡലം പിടിച്ചെടുത്തത്.

4

തുടക്കത്തിൽ ബിജെപി സർക്കാരിനെ പിന്തുണ പ്രസാദ് പിന്നീട് മണ്ഡലത്തിലെ പഞ്ചസാര ഫാക്ടറിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ദുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പ്രസാദ് പിന്തുണ പിൻവലിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം.

5

കഴിഞ്ഞ ആഴ്ച കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താൻ ഗോവയിൽ എത്തിയപ്പോൾ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരൻ സന്ദേശിന് പിന്നാലെ എംഎൽഎയും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

6

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ സാങ്ക്വേ മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശക്തമായ ശ്രമങ്ങൾ ബിജെപി നേതാവായ സുഭാഷ് പാൽ നടത്തുന്നുണ്ട്. പ്രാസ്ദ് ഗോവങ്കറെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിച്ചാൽ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

7

അതിനിടെ മുൻ നുവേം എംഎൽഎയായ ഫ്രാൻസിസി പാച്ചിക്കോയും താൻ കോൺഗ്രസിലേക്കാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് താൻ കോൺഗ്രസിൽ ചേരും കോൺഗ്രസ് ടിക്കറ്റിൽ നുവേമിൽ നിന്ന് മത്സരിക്കുമെന്നും പാച്ചിക്കോ വ്യക്തമാക്കി. തനിക്കൊപ്പം 3,000ത്തോശം പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

8

ഗോവ സുരാജ് പാർട്ടി നേതാവാണ് പാച്ചിക്കോ. കോൺഗ്രസിന്റെ തിരിച്ചുവരവാണ് ലക്ഷ്യം. ഇതിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ദേശീയ കോൺഗ്രസ് നേതാക്കളുമായി താൻ ബന്ധം പുലർത്തുന്നുണ്ടെന്നും പാച്ചിക്കോ പറഞ്‍ഞു.അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം നടത്താനുള്ള നീക്കം കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് പാച്ചിക്കോ മുന്നറിയിപ്പ് നൽകി.

9

ഈ നിർണായക ഘട്ടത്തിലല്ല നേതൃത്തിൽ അഴിച്ചുപണി നടത്തേണ്ടത്. സംസ്ഥാന അധ്യക്ഷനയായ ഗിരീഷ് ചോഡൻകറിനെ വിശ്വാസത്തിലെടുത്ത് മുൻപോട്ട് പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്താനുള്ള കോൺഗ്രസിന്റെ തിരുമാനത്തേയും പാച്ചിക്കോ വിമർശിച്ചു.

Recommended Video

cmsvideo
    Stan Swamy, accused in Elgar Parishad case, passes away at 84
    10


    കോൺഗ്രസ് ചെറുപാർട്ടികളുമായി സഖ്യത്തിൽ എത്തുകയല്ല വേണ്ടത്, പകരം ചെറു പാർട്ടികൾ കോൺഗ്രസിൽ ലയിക്കുകയാണ് വേണ്ടതെന്നും പാച്ചിക്കോ വ്യക്തമാക്കി. തിരഞ്ഞെടപ്പിന് മുൻപ് പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് ബ്ലോക്ക്,എംജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികളെയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+