ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ ജനങ്ങള്‍ക്ക് മടി, അമ്പരപ്പിക്കുന്ന കണക്ക്, സര്‍വേ പറയുന്നത് ഇങ്ങനെ
ദില്ലി: ബൂസ്റ്റര്‍ ഡോസുകള്‍ ലോകത്തെമ്പാടും നല്‍കി കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമുണ്ടെങ്കിലും, ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തില്‍ അതുണ്ടാവില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. ബൂസ്റ്റര്‍ ഡോസുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരില്‍ 42 ശതമാനത്തോളം പേര്‍ മൂന്നാം ഡോസ് എടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് സര്‍വേ പറയുന്നു. രണ്ട് ഡോസ് തന്നെ മതിയെന്നാണ് ഈ വിഭാഗം പറയുന്നത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകളില്‍ ഫോക്കസ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക ദുഷ്‌കരമാകുമെന്നാണ് സര്‍വേയിലെ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. ഫെബ്രുവരി മൂന്ന് വരെ 1.25 കോടി ബൂസ്റ്റര്‍ ഡോസുകള്‍ മാത്രമാണ് രാജ്യത്ത് നല്‍കിയിരിക്കുന്നത്. അര്‍ഹരായവരില്‍ 29 ശതമാനം പേര്‍ക്ക് ഇപ്പോള്‍ കൊവിഡുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇവര്‍ പിന്നീട് ബൂസ്റ്റര്‍ എടുക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. 29 ശതമാനം പേര്‍ കൊവിഡ് കേസുകള്‍ കുറയാനായി കാത്തിരിക്കുന്നവരാണ്. 14 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസുകള്‍ തീരെ എടുക്കില്ലെന്ന നിലപാടുള്ളവരാണ്.
ബൂസ്റ്റര്‍ എടുക്കാനുള്ള മടിക്ക് ഒരുപാട് കാരണങ്ങളുണ്ട്. ചില ജില്ലകളില്‍ ബൂസ്റ്റര്‍ ഡോസുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. പല വിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതൊക്കെ മൂന്നാം ഡോസ് എടുക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ കുപ്രചാരണവും നടക്കുന്നുണ്ട്. മൂന്നാം ഡോസ് ഫലപ്രദമല്ലെന്ന പ്രചാരണമാണ് നടക്കുന്നത്. അതുകൊണ്ട് ചിലര്‍ ഇതില്‍ വിശ്വസിക്കുന്നില്ല. ഒമൈക്രോണിനെ തുടര്‍ന്ന് മരണനിരക്ക് അധികം ഉയരാത്തതും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളതും മൂന്നാം ഡോസ് വേണ്ടെന്ന തീരുമാനത്തിന് കാരണമായിട്ടുണ്ട്. പാരാമെഡിക്‌സ് വിഭാഗത്തിലുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ എടുക്കുന്നതിന് വലിയ വിമുഖതയുള്ളത്.
ഇന്ത്യയുടെ വാക്‌സിന്‍ ക്യാമ്പയിന്‍ കൊവിഡ് വ്യാപനത്തെ തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു. ഹര്‍ ഘര്‍ ദസ്തക് എന്ന ക്യാമ്പയിനാണ് ആരോഗ്യ മന്ത്രാലയം തുടങ്ങിയത്. ആദ്യ ഡോസ് നല്‍കുന്നതില്‍ 5.9 ശതമാനം വര്‍ധനവാണ് ഇതിന് ശേഷം ഉണ്ടായത്. രണ്ടാം ഡോസിന്റെ കാര്യത്തില്‍ 11.7 ശതമാനവും വര്‍ധനവുണ്ടായി. കുട്ടികള്‍ക്കുള്ളവാക്‌സിനേഷന്‍ ആരംഭിക്കണമെന്നാണ് 81 ശതമാനം പേരും സര്‍വേയില്‍ പറയുന്നത്. ഇത് കേന്ദ്രം ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ബൂസ്റ്റര്‍ ഡോസുകളും ഈ ക്യാമ്പയിന്റെ ഭാഗമാക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ഭാഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications