Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയ്ക്ക് രാഖി വാങ്ങാന്‍ പണം ചോദിച്ച 13കാരന്‍റെ ദേഹത്ത് ഹോട്ടലുടമ തിളച്ചവെള്ളം ഒഴിച്ചു

കാണ്‍പൂര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയ്ക്ക് വേണ്ടി രാഖി വാങ്ങാന്‍ പണം ചോദിച്ച 13കാരനായ തൊഴിലാളിയുടെ ശരീരത്തില്‍ ഉടമ തിളച്ച വെള്ളം ഒഴിച്ചു . ഹോട്ടല്‍ മുതലാളിയായ ഷീലു ചന്ദേല്‍ എന്നയാളാണ് കുട്ടിയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു .

മൂന്ന് മാസം മുന്‍പാണ് കുട്ടി ചന്ദേലിന്റെ ഹോട്ടലില്‍ ജോലിയ്ക്ക് എത്തുന്നത്. ബാര സ്വദേശിയാണ്. എന്നാല്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. രക്ഷാബന്ധന്‍ ദിനത്തിന് മുന്നോടിയായി തന്റെ ശമ്പളം നല്‍കണമെന്നും സഹോദരിയ്ക്ക് രാഖിയും സമ്മാനങ്ങളും വാങ്ങി നല്‍കാനാണെന്നും കുട്ടി പറഞ്ഞു .

Rakshabandhan

എന്നാല്‍ ഒരു പാത്രം നിറയെ തിളച്ച വെള്ളം എടുത്ത് കുട്ടിയുടെ പിന്‍ഭാഗത്ത് ഒഴിയ്ക്കുകയായിരുന്നു ഹോട്ടലുടമ . ദേഹം പൊള്ളിയ കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാതെ ഇയാള്‍ തന്നെ മരുന്നുകള്‍ നല്‍കാനും തുടങ്ങി .

എന്നാല്‍ നാട്ടുകാര്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ആശുപത്രിയില്‍ എത്തിയ്ക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹോട്ടലുടമ അറസ്റ്റിലായി . ജുവനൈല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+