Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിക്കപ്പെട്ട യുവതിയെ കാമുകന്‍ വിവാഹം ചെയ്തു

മുംബൈ: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ 19 യുവതിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് വാക്ക് പാലിച്ച് യുവതിയെ വിവാഹവും ചെയ്തു. മുംബൈയിലെ ശക്തി മില്‍ പരിസരത്ത് വെച്ച് ജൂലൈയിലാണ് കോള്‍ സെന്റര്‍ ജീവനക്കാരിയായ 19കാരി കൂട്ടമാനഭംഗത്തിന് ഇരയായത്.

താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം അമ്മയോട് പറഞ്ഞാല്‍ അവര്‍ തളര്‍ന്നുപോകുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതി കാമുകനോട് പറഞ്ഞു. അമ്മ മാത്രമല്ല, താനും ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ. എന്നാല്‍ ഒന്നും പേടിക്കേണ്ടെന്നും, നിന്നെ വിവാഹം ചെയ്യാന്‍ താന്‍ ഇപ്പോഴും തയ്യാറാണ് എന്നും പറഞ്ഞാണ് കാമുകന്‍ യുവതിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത്.

mumbai rape

ഛത്തീസ്ഗഡ് സ്വദേശിനിയായ യുവതി പോലീസിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്. തന്റെ വാക്ക് പാലിച്ച കാമുകന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഏകദേശം ഒരുമാസം കഴിഞ്ഞാണ് ഇരുവരും പെണ്‍കുട്ടിയുടെ അമ്മയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചത്.

അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ഇതേ സ്ഥലത്ത് വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റിനെ മാനഭംഗപ്പെടുത്തിയ കേസിലും പ്രതികളാണ്. സംഭവം നടന്ന ദിവസം കാമുകനൊടൊപ്പം ശക്തി മില്ലിന് അടുത്തുള്ള മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് പോകവേയാണ് അക്രമികള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് അഡീഷണല്‍ കമ്മീഷണര്‍ നികേഷ് കൗശിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+