റോക്കി ഇന്ത്യയുടെ വീരനായകന്‍... രാജ്യത്തെ രക്ഷിച്ച് വീരചരമമടഞ്ഞതിങ്ങനെ
ദില്ലി: ജമ്മു കശ്മീരിലെ ഉധംപുരില്‍ പാക് തീവ്രവാദിയെ ജീവനോടെ പിടികൂടാനായതിന്റെ അഭിമാനത്തിലാണ് ഇന്ത്യ ഇപ്പോള്‍. ഭീകരനെ പിടിച്ച ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കാനും അവരെ ആദരിയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു.
എന്നാല്‍ ഇന്ത്യ ഒരിയ്ക്കലും മറക്കാന്‍ പാടില്ലാത്ത ഒരു പേരുണ്ട്. ബിഎസ്എഫിലെ കോണ്‍സ്റ്റബിളായ റോക്കി. തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍.
ബിഎസ്എഫ് ജവാന്‍മാരുമായി വരികയായിരുന്ന ബസ്സിന് നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പൊരുതി നിന്നത് റോക്കിയായിരുന്നു. സ്വന്തം ജീവന്‍ ബലികൊടുത്ത റോക്കി ഒരു തീവ്രവാദിയെ കൊന്നുവീഴ്ത്തുകയും ചെയ്തു. ആ സംഭവങ്ങള്‍ ഇങ്ങനെയായിരുന്നു....

ബസ്സിന് മുന്നില്‍ തീവ്രവാദികള്‍
റോഡിന് നടുവില്‍ കയറി നിന്നാണ് തീവ്രവാദികള്‍ ബിഎസ്എഫിന്റെ ബസ്സിന് നേരെ തുടര്‍ച്ചയായി നിറയൊഴിച്ചത്. ഇതു കണ്ടപ്പോള്‍ തന്നെ റോക്കി കര്‍മനിരതനായി.

പരിക്കേറ്റ ഡ്രൈവര്‍, നിന്നുപോയ ബസ്
തീവ്രവാദികള്‍ക്ക് നേര്‍ക്ക് നിറയൊഴിച്ചുകൊണ്ടിരിയ്‌ക്കെ തന്നെ റോക്കി ഒരു കാര്യം തിരിച്ചറിഞ്ഞു. ബസ് ഡ്രൈവര്‍ ശുഭേന്ദു റായിക്ക് ഗുരുതരമായി പരിക്കേറ്റിരിയ്ക്കുന്നു(ശുഭേന്ദു പിന്നീട് മരിച്ചു)

വാതില്‍ തുറക്കാന്‍ ശ്രമിയ്ക്കുന്ന തീവ്രവാദി
ഇതിനിടയിലാണ് ഒരു തീവ്രവാദി ബസ്സിന്റെ വാതിലിനടുത്തെത്തിയത് കണ്ടത്. അയാള്‍ വാതില്‍ തുറന്ന് അകത്ത് കയറാന്‍ ശ്രമിയ്ക്കുകയായിരുന്നു.

വീണ്ടും ആക്രമണം
റോക്കിയുടെ ഏകെ 47 തോക്ക് ഭീകരന് നേര്‍ക്ക് തിരിഞ്ഞു. തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഭീകരന്‍ വധിയ്ക്കപ്പെട്ടു.

പരിക്കേറ്റിട്ടും പോരാട്ടം
ഇതിനിടെ റോക്കിയുടെ ശരീരത്തിലും വെടിയുണ്ടകള്‍ തുളച്ച് കയറിയിരുന്നു. തന്റെ ജീവന്‍ പോലും നോക്കാതെ ആയിരുന്നു റോക്കിയുടെ പോരാട്ടം.

എല്ലാ വെടിയുണ്ടകളും
മരിച്ചു വീഴുമ്പോള്‍ റോക്കിയുടെ തോക്കില്‍ ഒരു വെടിയുണ്ട പോലും അവശേഷിച്ചിരുന്നില്ലെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പഥക് പറഞ്ഞു.

ഏക ആയുധധാരി
ബിഎസ്എഫ് ജവാന്‍മാരുമായി വരികയായിരുന്ന ബസ്സിലെ ഏക ആയുധ ധാരി റോക്കി മാത്രമായിരുന്നു. റോക്കിയുടെ ശക്തമായ ചെറുത്ത് നില്‍പ് ഒന്നുകൊണ്ടാണ് മരണം രണ്ടില്‍ ഒതുങ്ങിയത്.












Click it and Unblock the Notifications