ഹെലികോപ്ടര്‍ ദുരന്തം ഒഴിവാക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു; ശൗര്യചക്ര നല്‍കി ആദരിച്ച് രാജ്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഹെലികോപ്ടര്‍ അപകടത്തിലൂടെ സംഭവിക്കേണ്ടിയിരുന്ന ദുരന്തം ഒഴിവാക്കാനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ശൗര്യചക്ര. മേജര്‍ മുസ്തഫ ബോഹ്‌റ, മേജര്‍ വികാസ് ഭാംഭു എന്നിവരാണ് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങ മരണാനന്തരം ലഭിച്ചത്. 76 ഗാലന്ററി അവാര്‍ഡുകള്‍ക്കാണ് നേരത്തെ രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നത്.
ആര്‍മി പൈലറ്റുമാരായ മേജര്‍ മുസ്തഫയും എല്‍എല്‍എച്ച് ധ്രുവ് രുദ്ര ഹെലികോപ്ടറിന് അരുണാചല്‍ പ്രദേശിലെ ജനവാസ മേഖലയില്‍ വെച്ച് തീപ്പിടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. 2022 ഒക്ടോബറിലാണ് അപകടമുണ്ടായത്. എന്നാല്‍ ഹെലികോപ്ടര്‍ ജനവാസ മേഖലയില്‍ പതിക്കച്ച് വന്‍ ദുരന്തമുണ്ടാക്കുന്ന ഒഴിവാക്കാന്‍ ഇവര്‍ ആളൊഴിഞ്ഞ ഇടത്ത് ഇടിച്ചിറക്കുകയായിരുന്നു.

അതേസമയം ഈ അപകടത്തിലാണ് മേജര്‍ മുസ്തഫ ബോഹ്‌റയും, മേജര്‍ വികാസ് ഭാംഭുവും മരിച്ചത്. അപകടത്തില്‍പ്പെട്ടിട്ടും, സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചാണ് ഇവര്‍ ജനങ്ങളെ രക്ഷിച്ചത്. ഇവരുടെ ത്യാഗത്തിനും ധീരയ്ക്കുമാണ് രാജ്യം അര്‍ഹിച്ച ആദരം നല്‍കിയത്. ഈ രണ്ട് പൈലറ്റുമാര്‍ക്കും ഒരു തുറന്ന് സ്ഥലത്ത് തന്നെ ലാന്‍ഡ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
പക്ഷേ അതിനൊന്നും അവര്‍ മുതിര്‍ന്നില്ല. ഇരുവരും രാജസ്ഥാന്‍ സ്വദേശികളാണ്. വികാസ് ഭാംഭു രാജസ്ഥാനിലെ ഹനുമാന്‍ഡഗഡ് ജില്ലയിലെ രാംപൂരിയ നിവാസിയാണ്. മുസ്തഫ ബോഹ്‌റ ഉദയ്പൂര്‍ ജില്ലയിലെ ഖെറോഡ ഗ്രാമക്കാരനാണ്. അഞ്ച് പേര്‍ക്കാണ് മരണാനന്തരം ശൗര്യചക്ര നല്‍കിയത്.












Click it and Unblock the Notifications