Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന് മയക്കുമരുന്ന് നല്‍കിയശേഷം വധു രഹസ്യ കാമുകനെ വിവാഹം ചെയ്തു

ലക്‌നോ: വിവാഹവേദിയില്‍ വെച്ച് വരന് മരുന്ന് നല്‍കിയശേഷം വധു തന്റെ രഹസ്യ കാമുകനെ വിവാഹം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഒരു നഗരത്തിലാണ് ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം സംഭവങ്ങള്‍ അരങ്ങേറിയത്. വരന്‍ മയക്കുമരുന്നിന് അടിമയാണെന്ന് വരുത്തിത്തീര്‍ത്തശേഷം വധു ചടങ്ങിനെത്തിയ കാമുകനെ വിവാഹം ചെയ്യുകയായിരുന്നെന്ന് ഇരുപത്തിയഞ്ചുകാരന്‍ ജുഗല്‍ കിഷോര്‍ പറഞ്ഞു.

വിവാഹത്തിനായി വരനും വധുവും വിവാഹ വേദിയിലെത്തിയപ്പോഴായിരുന്നു സംഭവം. വേദിക്കരുകില്‍ വെച്ച് വധു ഇന്ദ്രാവതി വരന് സ്വീറ്റ്‌സ് നല്‍കിയിരുന്നു. ഇതു കഴിച്ചതോടെ താന്‍ അബോധാവസ്ഥയിലായെന്ന് ജുഗല്‍ കിഷോര്‍ പറഞ്ഞു. വരനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു മണിക്കൂറുകള്‍ക്കുശേഷം വിവാഹവേദിയിലേക്ക് തിരിച്ചെത്തിയ ജുഗല്‍ കിഷോര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.

crime-against-women

ഇന്ദ്രാവതി അപ്പോഴേക്കും ചടങ്ങിനെത്തിയ മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. മദ്യപാനിയായ വരനെ തനിക്കിനി വേണ്ടെന്ന് വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മറ്റൊരു വരനെ കണ്ടെത്തുകയായിരുന്നു. തന്റെ കുടുംബത്തില്‍ തന്നെ പെടുന്ന ഹര്‍പാല്‍ സിങ് എന്നയാളെയാണ് ഇന്ദ്രാവതി വരനായി സ്വീകരിച്ചത്.

സംഭവിച്ചതെല്ലാം തിരക്കഥയ്ക്ക് അനുസരിച്ചുള്ളതാണെന്നും വധുവിനെയും വീട്ടുകാരെയും വെറുതെ വിടില്ലെന്നും ജുഗല്‍ കിഷോര്‍ പറഞ്ഞു. എന്നാല്‍ വരന്റെ വാദം അടിസ്ഥാന രഹിതമാണെന്നാണ് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത്. വരന്‍ മദ്യപാനിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍. നിയമ നടപടി തങ്ങള്‍ നേരിടുമെന്നും വീട്ടുകാര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+