പീഡനക്കേസ് കാര്യമാക്കാതെ ബ്രിജ് ഭൂഷണ്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണം നേരിടുന്നതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. യുപിയിലെ കൈസര്‍ഗഞ്ച് സീറ്റില്‍ നിന്നായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ആറ് തവണ പാര്‍ലമെന്റില്‍ എത്തിയ നേതാവാണ് അദ്ദേഹം. വനിതാ ഗുസ്തി താരങ്ങളാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷനെതിരെ ആരോപണവുമായി രംഗത്ത് വന്നു. ഇതിനോടകം നിരവധി സാക്ഷികള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഗോണ്ടയില്‍ നിന്ന് സംയുക്ത് മോര്‍ച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം വന്‍ ഭൂരിപക്ഷത്തോടെ തന്നെ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും ബ്രിജ് ഭൂഷണ്‍ പ്രവചിച്ചു. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റും ബിജെപി തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. 1991ല്‍ ഗോണ്ടയില്‍ നിന്നാണ് ബ്രിജ് ഭൂഷണ്‍ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. ബിജെപി ടിക്കറ്റിലായിരുന്നു ജയം.
കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ അദ്ദേഹം ലോക്‌സഭയിലെത്തിയിട്ടുണ്ട്. 2009ല്‍ എസ്പി ടിക്കറ്റില്‍ മത്സരിച്ചപ്പോഴും അദ്ദേഹം വിജയിച്ചിരുന്നു. നേരത്തെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പരോക്ഷമായി ബ്രിജ് ഭൂഷണ്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ ഡല്‍ഹി പോലീസ് വനിതാ താരങ്ങളോട് എംപിക്കെതിരായ തെളിവ് കൈമാറാന്‍ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോടതി വിധി വരാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. നേരത്തെ ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ലൈംഗിക പീഡനന ആരോപണം തെളിയിക്കുന്ന ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവ തെളിവായി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പരാതിക്കാരിക്കാരിയെ സിംഗ് ആലിംഗനം ചെയ്യുന്ന ചിത്രം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജൂണ്‍ പതിനഞ്ചിന് മുമ്പ് കേന്ദ്രം നടപടിയെടുക്കുമെന്ന് നേരത്തെ കായിക മന്ത്രി ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇല്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്ന് ഇവര്‍ അറിയിച്ചതാണ്.
ജൂണ്‍ പതിനഞ്ചിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കായിക മന്ത്രി പറഞ്ഞു. അതേസമയം ജൂണ്‍ മുപ്പതിനുള്ളില്‍ ഗുസ്തി സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. വനിതാ അധ്യക്ഷ വേണമെന്നാണ് താരങ്ങള്‍ അനുരാഗ് താക്കൂറിനെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പിതാവും ആരോപണങ്ങള്‍ പലതും പിന്‍വലിച്ചിരുന്നു. നിരവധി ആരോപണങ്ങള്‍ അതിശയോക്തി കലര്‍ത്തിയാണ് പറഞ്ഞതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായിട്ടാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications