മലദ്വാരത്തില്‍ ഹാര്‍പിക് കുപ്പി കുത്തിക്കയറ്റി!കുടല്‍മാല തകര്‍ന്നു!!നിര്‍ഭയ മോഡല്‍ കൊലപാതകം വീണ്ടും!
ഹരിയാനയിൽ നിർഭയ മോഡൽ കൊലപാതകം. കൊല്ലപ്പെട്ടത് 80 വയസ്സുള്ള വൃദ്ധ
ചണ്ഡിഗഡ്: ദില്ലിയില്‍ ഒാടുന്ന ബസ്സിനകത്ത് അതിക്രൂരമായി ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ രാജ്യത്തിന് ഇനിയും മാറിയിട്ടില്ല. അത്ര ദൂരെയല്ലാതെ നമ്മുടെ നാട്ടിലെ പെരുമ്പാവൂരും മറ്റൊരു ജ്യോതിസിംഗ് ഉണ്ടായി. ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി മൃഗീയമായി കൊല്ലപ്പെട്ടു.
നിര്‍ഭയമാര്‍ അവസാനിക്കുന്നില്ല. ഹരിയാനയില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ നരാധമന്മാരുടെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത് എണ്‍പത് വയസ്സുള്ള വൃദ്ധയാണ്. മലദ്വാരത്തില്‍ ഹാര്‍പിക് ബോട്ടില്‍ കുത്തിക്കയറ്റിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

നാട് നടുങ്ങി
ഹരിയാനയിലെ സോണിപതിലെ ബദ്ഗാവ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 80 വയസ്സുള്ള വൃദ്ധയെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. അതും ഞെട്ടിക്കുന്ന നിലയിൽ അതിമൃഗീയമായ രീതിയില്‍.

സമാനതകളില്ലാത്ത ക്രൂരത
ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള ഹാര്‍പികിന്റെ പ്ലാസ്‌ററിക് ബോട്ടില്‍ അക്രമികള്‍ വൃദ്ധയുടെ മലദ്വാരത്തില്‍ കുത്തിക്കയറ്റി. ചെറുകുടലും വന്‍കുടലുമടക്കം തകര്‍ന്ന് രക്തം വാര്‍ന്ന് ദാരുണമായാണ് മരണം സംഭവിച്ചിരിക്കുന്നത്.

ബലാത്സംഗത്തിന് തെളിവില്ല
കൊലപാതകത്തിന് മുന്‍പ് വൃദ്ധ ബലാത്സംഘത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. ബലാത്സംഗം നടന്നുവെന്നതിന് തെളിവുകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

വീണ്ടും നിർഭയ
ഇത്രയും ഭീകരമായ രീതിയിലുള്ള കൊലപാതകം ഇതിന് മുന്‍പ് കണ്ടിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. നിര്‍ഭയ കൊലപാതകത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

മലദ്വാരത്തിൽ കുപ്പി
രക്തത്തില്‍ കുളിച്ച് കിടക്കുന്ന രീതിയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ കട്ടിലില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. സോണിപത് ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരാണ് മലദ്വാരത്തില്‍ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്.

മരണകാരണം രക്തസ്രാവം
അതിശക്തമായി പ്ലാസ്റ്റിക് കുപ്പി കുത്തിക്കയറ്റിയതിനാല്‍ വന്‍കുടലും ചെറുകുടലും തകര്‍ന്നിരുന്നു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. രക്തസ്രാവം ശ്വാസകോശത്തെ ബാധിച്ചതാണ് മരണകാരണമായത്. സങ്കൽപ്പിക്കാവുന്നതിലുമപ്പുറം എന്നാണ് മൃതദേഹത്തിന്ർറെ അവസ്ഥയെ ഡോക്ടർമാർ വിശേഷിപ്പിച്ചത്.

രക്തം വാർന്ന് മരണം
വീടിന്റെ താഴെ ഉള്ള നിലയിലായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മുകളിലെ നിലയില്‍ രണ്ട് ആണ്‍മക്കളിലൊരാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍.മകനായ ജയ് ഭഗവാനാണ് വൃദ്ധയുടെ മൃതദേഹം ആദ്യം കണ്ടത്.വൃദ്ധ കിടന്നിരുന്ന കട്ടിലില്‍ രക്തം കണ്ട ഉടന്‍ മകന്‍ അയല്‍ക്കാരെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു എന്നാണ് പറയുന്നത്.

കാരണം വ്യക്തമല്ല
കൊലപാതകം ചെയ്തയാള്‍ എങ്ങനെ, എപ്പോള്‍ വീടിനകത്ത് കടന്നു എന്നത് സംബന്ധിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പരിചയമുള്ള ആരെങ്കിലും തന്നെയാവാം കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടാമത്തെ സംഭവം
ഹരിയാനില്‍ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. 28 വയസ്സുള്ള നേപ്പാള്‍ യുവതി കഴിഞ്ഞ ഫെബ്രുവരിയില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടിരുന്നു. കോണ്ടം, വടി എന്നിവയടക്കം യുവതിയുടെ രഹസ്യഭാഗങ്ങളില്‍ നിന്നും കണ്ടെത്തുകയുണ്ടായി.












Click it and Unblock the Notifications